`ലോക്ക്ഡൌൺ തുടർന്നാലും കേരളത്തിൽ 80 ലക്ഷത്തിൽപരം പേരിൽ വൈറസ് ബാധയുണ്ടാകും´

single-img
27 March 2020

ഇപ്പോഴത്തെ ലോക്ക്ഡൌൺ തുടർന്നാലും സാമൂഹികമായ അകലം പാലിക്കാതിരുന്നാൽ ഏപ്രിൽ രണ്ടാം വാരത്തോടെ കേരളത്തിൽ 80 ലക്ഷത്തിൽപരം പേരിൽ വൈറസ് ബാധയുണ്ടാകുമെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവർ 80000 പേർ ആയിരിക്കുമെന്നും അമേരിക്കയിലെ പ്രശസ്തമായ ജോൺസ് ഹോപ് കിൻസ് സർവകലാശാലയുടെ പ്രവചനം.

വൈറസ് ബാധയുള്ളവരിൽ ലക്ഷണമുള്ളവരും, ലക്ഷണമില്ലാത്തവരും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവരും ഉൾപ്പെടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏപ്രിൽ രണ്ടാംവാരത്തിനുശേഷം ഈ എണ്ണമെല്ലാം കുറയും. സംസ്ഥാനത്ത് ആശുപത്രി കേസുകളെല്ലാം ഓഗസ്റ്റിനുമുമ്പ് അവസാനിക്കുമെങ്കിലും വൈറസ് ബാധ കുറച്ചുകൂടി നീളും. ഇന്ത്യയിലെ സ്ഥിതി ഇപ്പോഴത്തെ സ്ഥിതിയിൽ അതീവ ഗുരുതരമായിട്ടാണ് ജോൺസ് ഹോപ് കിൻസ് ചൂണ്ടിക്കാണിക്കുന്നത്.

പക്ഷേ സാമൂഹികമായ അകലം പാലിച്ചാൽ രോഗബാധ വലിയ തോതിൽ നിയന്ത്രിക്കാമെന്നതാണ് സത്യം. പക്ഷേ ഇന്നത്തെ നിലയിൽ അത് എത്രത്തോളം സാധ്യമാകുമെന്നതാണ് ചോദ്യം. വൻ സാമ്പത്തിക ബാധ്യതയായിരിക്കും രാജ്യം ഏറ്റെടുക്കേണ്ടിവരികയെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. 

 ജോൺസ് ഹോപ് കിൻസ് സർവകലാശാലയുടെ പ്രവചനം സംബന്ധിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ രാധാകൃഷ്ണൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

ഇന്നത്തെ സ്ഥിതിയിൽ പോക്ക് അപകടത്തിലേയ്ക്ക്,

മൂന്നു നാലു മാസം ദുരിതം തന്നെ

ഇപ്പോഴത്തെ ലോക്ക്ഡൌൺ തുടർന്നാലും സാമൂഹികമായ അകലം പാലിക്കാതിരുന്നാൽ ഏപ്രിൽ രണ്ടാം വാരത്തോടെ കേരളത്തിൽ 80 ലക്ഷത്തിൽപരം പേരിൽ വൈറസ് ബാധയുണ്ടാകുമെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവർ 80000 പേർ ആയിരിക്കുമെന്നും അമേരിക്കയിലെ പ്രശസ്തമായ ജോൺസ് ഹോപ് കിൻസ് സർവകലാശാലയുടെ പ്രവചനം.

വൈറസ് ബാധയുള്ളവരിൽ ലക്ഷണമുള്ളവരും, ലക്ഷണമില്ലാത്തവരും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവരും ഉൾപ്പെടുമത്രെ.

ഏപ്രിൽ രണ്ടാംവാരത്തിനുശേഷം ഈ എണ്ണമെല്ലാം കുറയും.

സംസ്ഥാനത്ത് ആശുപത്രി കേസുകളെല്ലാം ഓഗസ്റ്റിനുമുമ്പ് അവസാനിക്കും. വൈറസ് ബാധ കുറച്ചുകൂടി നീളും.

ഇന്ത്യയിലെ സ്ഥിതി ഇപ്പോഴത്തെ സ്ഥിതിയിൽ അതീവ ഗുരുതരമായിട്ടാണ് ജോൺസ് ഹോപ് കിൻസ് ചൂണ്ടിക്കാണിക്കുന്നത്.

വൈറസ് ബാധയുള്ളവരും ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരും ആശുപത്രികേസുകളുമെല്ലാം കൂടി ഏപ്രിൽ 25 ആകുമ്പോൾ 2o കോടിയാകുമത്രെ. ഇതിൽ ആശുപത്രി കേസുകൾ മാത്രം 25 ലക്ഷമായിരിക്കും. ഇന്ത്യയിൽ കോവിഡ് ഓഗസ്റ്റ് അവസാനം വരെ തുടരും.

പക്ഷേ സാമൂഹികമായ അകലം പാലിച്ചാൽ രോഗബാധ വലിയ തോതിൽ നിയന്ത്രിക്കാമെന്നതാണ് സത്യം. പക്ഷേ ഇന്നത്തെ നിലയിൽ അത് എത്രത്തോളം സാധ്യമാകുമെന്നതാണ് ചോദ്യം. വൻ സാമ്പത്തിക ബാധ്യതയായിരിക്കും രാജ്യം ഏറ്റെടുക്കേണ്ടിവരിക.

ഇപ്പോഴത്തെ സ്ഥിതി തുടരുകയാണെങ്കിൽ ഇറ്റലിയിലെപ്പോലെ സൈന്യത്തിൻറെ സഹായം പോലും വേണ്ടിവരും.

ഇന്ത്യ നേരിടുന്ന പ്രശ്നങ്ങളായി ജോൺസ് ഹോപ് കിൻസ് ചൂണ്ടിക്കാണിക്കുന്നത് ഇവയാണ്.

1. പരിശോധനയിലെ കാലതാമസം. ഇപ്പോഴെ നിയന്ത്രിച്ചാൽ അവസാനത്തെ ഓട്ടവും തിരക്കും ഒഴിവാക്കാം.

2. അതിർത്തി അടച്ചിട്ടതുകൊണ്ട് വലിയ പ്രയോജനമില്ല. രാജ്യാന്തര പകർച്ച പിന്നീട് ആഭ്യന്തര പകർച്ചയ്ക്ക് വഴിമാറും.

3. ലോക്ഡൌൺ കൊണ്ട് പ്രതീക്ഷിക്കുന്ന പ്രയോജനം കിട്ടിയെന്നു വരില്ല. സംസ്ഥാനങ്ങൾ രോഗപകർച്ചയുടെ സ്വഭാവം മനസിലാക്കി നടപടി സ്വീകരിക്കണം.

4. രോഗികൾ കൂട്ടത്തോടെ എത്തുമ്പോൾ ഉണ്ടാകാൻ പോകുന്ന അപകടം മുൻകൂട്ടി കാണണം. കിടക്കകളുടെ എണ്ണം, ഓക്സിജൻ ഫ്ലോ, മാസ്ക്, വെൻറിലേറ്റർ എന്നിവയെല്ലാം ഒരുക്കേണ്ടിവരും.

5. ചൂടും ഈർപ്പവും കൂടുമ്പോൾ രോഗം കുറയുമെന്നതിന് തെളിവില്ലെങ്കിലും വൈറസിൻറെ സ്വഭാവത്തെ ഈ ഘടകങ്ങൾ ബാധിച്ചേയ്ക്കാം.

6. കുട്ടികളെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കണം.

ഇന്ത്യയിൽ പത്തുലക്ഷം വെൻറിലേറ്ററുകൾ വേണ്ടിവരുമ്പോൾ അതിൻറെ അഞ്ചു ശതമാനം മാത്രമേ ഇപ്പോഴുള്ളും. കേരളത്തിൻറെ കാര്യവും കഷ്ടത്തിലാണ്.

https://www.facebook.com/i.am.radhakrishnan/posts/10159695984784251