വവ്വാലിനെപ്പോലുള്ളവയെ ഭക്ഷണമാക്കുന്നവരാണ് ഈ അവസ്ഥയ്ക്ക് കാരണം; ചൈനക്കാരെ പേരെടുത്ത് പറയാതെ ഇമ്രാൻ ഹാഷ്മി

single-img
27 March 2020

ചൈനയിലെ ജനങ്ങളുടെ വ്യത്യസ്തമായ ഭക്ഷണ രീതിയാണ് ഇപ്പോൾ ലോകവ്യാപകമായ കൊറോണയുടെ കാരണം എന്ന് വിമർശനം. ഈ സമയം ചൈനാക്കാരേ പേരെടുത്ത് പറയാതെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരമായ ഇമ്രാന്‍ ഹാഷ്മി.

”ആയിരക്കണക്കിന് മൈലുകള്‍ക്ക് അകലെയുള്ളവര്‍ വവ്വാലിനെപ്പോലുള്ള വിചിത്രമായവയെ ഭക്ഷണമാക്കുന്നതാണ് അതാണ്‌ ഇപ്പോഴുള്ള അവസ്ഥയ്ക്ക് കാരണമായത്” – ഇമ്രാൻ ഹാഷ്മി ട്വീറ്റില്‍ എഴുതി.വൈറസ് വ്യാപിച്ച ആദ്യഘട്ടത്തില്‍ ചൈന കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാതിരുന്നതാണ് കോവിഡ് ഇത്രയേറെ നാശം വിതയ്ക്കാന്‍ കാരണമെന്ന് അമേരിക്കയില്‍ നിന്നുള്ള മാഗസിനായ നാഷണല്‍ റിവ്യൂ ആരോപിച്ചിരുന്നു.

2019 ഡിസംബറില്‍ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഹ്വാനാന്‍ മാര്‍ക്കറ്റില്‍നിന്നാണ് മൃഗങ്ങളില്‍ നന്നും മനുഷ്യരിലേക്ക് ആദ്യമായി കോവിഡ് ബാധ ഉണ്ടായത് എന്നാണ് നിഗമനം. പക്ഷെ ഇതുവരെ ഈ കാര്യത്തില്‍ കൃത്യമായ സ്ഥിരീകരണമുണ്ടായിട്ടില്ല.