അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരം: കൊറോണ ബാധിതരുടെ കാര്യത്തിൽ ചെെനയെ മറികടന്ന് മുന്നിലെത്തി

single-img
27 March 2020

കൊറോണ വൈറസ് ബാധയുടെ കാര്യത്തിൽ അമേരിക്കയില്‍ സ്ഥിതി അതീവ രൂക്ഷമാകുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക മുന്നിലെത്തിയിരിക്കുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 16,843 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 85,052 ആയെന്നാണ് റിപ്പോർട്ടകൾ പുറത്തു വരുന്നത്. 

വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയേയും മറികടന്നാണ് അമേരിക്ക ഒന്നാമതെത്തിയത്. അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. മരണസംഖ്യ 1209 ആയി. കഴിഞ്ഞദിവസം മാത്രം മരിച്ചത് 266 പേരാണ്. 

കോവിഡ് രോഗബാധ വന്‍തോതില്‍ വര്‍ധിച്ചതോടെ, നഗരങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യം രംഗത്തിറങ്ങി. കോവിഡ് വന്‍ ദുരിതം വിതച്ച ഇറ്റലിയില്‍ മരണം 8000 കവിഞ്ഞു. ഇന്നലെ മാത്രം 662 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 8215 ആയി ഉയര്‍ന്നു. 

ലോകത്തെ കോവിഡ് ബാധിച്ച് മരിച്ചവരില്‍ മൂന്നിലൊന്നും ഇറ്റലിയിലാണ്. ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം 5,31,337 ആയി ഉയര്‍ന്നിട്ടുണ്ട്.