കേന്ദ്ര പാക്കേജ്: ഈ പ്രഖ്യാപനം കൊണ്ട് സാഹചര്യം മറികടക്കാനാകില്ലെന്ന് മന്ത്രി തോമസ് ഐസക്

single-img
26 March 2020

കൊവിഡ് 19 വൈറസ് രാജ്യമാകെ പടരുന്ന സാഹചര്യത്തിൽ ഇതിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രിയായ നിര്‍മ്മലാ സീതാരാമൻ പ്രഖ്യാപിച്ച ഈസാമ്പത്തിക പാക്കേജ് സ്വാഗതം ചെയ്യുന്നതായി പറഞ്ഞ തോമസ് ഐസക് സംസ്ഥാനത്തിന്‍റെ നിലവിൽ പ്രഖ്യാപിച്ച ഭക്ഷ്യപാക്കേജിനുൾപ്പെടെ സഹായം ചെയ്യും എന്നും അഭിപ്രായപ്പെട്ടു.

പക്ഷെ ഇത് ഇത് നേരെത്തെ പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നും ഇപ്പോഴുള്ള ഈ പ്രഖ്യാപനം കൊണ്ട് സാഹചര്യം മറികടക്കാനാകില്ലെന്നും ധനമന്ത്രി വിശദീകരിച്ചു. രാജ്യത്തിന്റെ വരുമാന സ്രോതസ്സുകളായ ടൂറിസം, ഐടി സെക്ടറുകൾക്ക് വേണ്ടി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം. അതേപോലെ തന്നെ ജിഎസ്ടി വരുമാനത്തിൽ വൻ കുറവാണ് ഉണ്ടാകാൻ പോകുന്നത് എന്നും തോമസ് ഐസക് ഓർമ്മപ്പെടുത്തി.

കേന്ദ്ര സർക്കാർ ശമ്പളവും ക്ഷേമ പെൻഷനും നൽകാൻ വായ്പ പരിധി ഉയർത്തണം. ഈ വിഷയത്തിൽ
വിവിധ സംസ്ഥാന ധനമന്ത്രിമാരുമായി ഒരു ചർച്ച പോലും നടത്തിയിട്ടില്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
അതേപോലെ വായ്പകളുടെ തിരിച്ചടവിന്‍റെ കാര്യത്തിൽ പാക്കേജ് മിണ്ടുന്നില്ല. ഇവയുടെ തിരിച്ചടവ് വ്യവസ്ഥയിലും മാറ്റം വരുത്തിയില്ല. ഈ വിഷയത്തിൽ റിസര്‍വ് ബാങ്ക് പോലും മൗനം പാലിക്കുയാണ് എന്ന് തോമസ് ഐസക് വിമർശനം ഉന്നയിച്ചു.