ലോക്ക് ഡൗൺ ലംഘിച്ച് ആളെക്കൂട്ടി ആൾ ദൈവം;പൊലീസിനു നേർ‌ക്ക് വാൾ വീശി,മാ ആദി ശക്തിയെ അവസാനം പിടികൂടി, വീഡിയോ

single-img
26 March 2020

ലഖ് നൗ:കൊറോണക്കാലത്ത് പ്രമുഖ ആൾദൈവങ്ങളെല്ലാം ആളെക്കൂട്ടാൻ മടിച്ച് ഒതുങ്ങിയിരിക്കുകയാണ്. എന്നാൽ ഉത്തർ പ്രദേശിൽ ഒരാൾ ദൈവം ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയിരുന്നു. ജാഗ്രതാ നിർദേശം വകവയ്ക്കാതെ പുറത്തിറങ്ങി ആളെക്കൂട്ടിയതോടെ ഇവർ പൊലീസ് കസ്റ്റഡിയിലായി.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഡി​യോ​റി​യ ജി​ല്ല​യി​ലെ മെ​ഹ്ദ​പൂ​ര്‍​വ​യി​ല്‍ നി​ന്നു​മാ​ണ് “മാ ​ആ​ദി ശ​ക്തി’ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന സ്ത്രീ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.പൊ​തു​സ്ഥ​ല​ത്ത് ഇ​വ​ര്‍ ആ​ളെ​ക്കൂ​ട്ടി​യ​ത​റി​ഞ്ഞ പൊ​ലീ​സ് ഇ​വി​ടെ എ​ത്തി​യി​രു​ന്നു. കൂ​ട്ടം​കൂ​ട​രു​തെ​ന്നും സ്ഥ​ല​ത്തു നി​ന്നും പി​രി​ഞ്ഞു പോ​ക​ണ​മെ​ന്നും പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​വ​ര്‍ ത​യാ​റാ​യി​ല്ല.

അ​ക്ര​മാ​സ​ക്ത​യാ​യ ഇ​വ​ര്‍ പൊ​ലീ​സി​ന് നേ​രെ വാ​ള്‍ വീ​ശി. ക​ഴി​യു​മെ​ങ്കി​ല്‍ എ​ന്നെ ഇ​വി​ടെ നി​ന്നും മാ​റ്റു എ​ന്ന് ആ​ക്രോ​ശി​ച്ചാ​യി​രു​ന്നു ഇ​വ​ര്‍ പോ​ലീ​സി​ന് നേ​രെ ചെ​ന്ന​ത്. ഇ​തോ​ടെ പോ​ലീ​സ് ഈ ​സ്ത്രീ​യെ പിടികൂടി ജീ​പ്പി​ല്‍ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. വി​ശ്വാ​സി​ക​ളെ പി​രി​ച്ചു വി​ടാ​ന്‍ ലാ​ത്തി ചാ​ര്‍​ജും ന​ട​ത്തേണ്ടി വന്നു.