അന്തേവാസികളുടെ വിവരം നല്‍കിയില്ല; അമൃതാനന്ദമയി മഠത്തിനെതിരെ പോലീസില്‍ പരാതിയുമായി പഞ്ചായത്ത്

single-img
26 March 2020

കൊറോണ നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് അമൃതാനന്ദമയി മഠത്തില്‍ താമസിച്ചിരുന്ന അന്തേവാസികളുടെ വിവരം നല്‍കാത്തതില്‍ ആലപ്പാട് പഞ്ചായത്ത് പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം പോലീസ് ഇടപെട്ട് മഠത്തിലെ 67 അന്തേവാസികളെ കൊവിഡ് നിരീക്ഷണത്തിലാക്കിയതിന് പിന്നാലെയാണ് പഞ്ചായത്ത് പരാതിയുമായി കരുനാഗപ്പള്ളി എസിപിയെ സമീപിച്ചത്.

നിലവില്‍ കൊവിഡ് സംശയത്തെത്തുടര്‍ന്ന് അന്തേവാസികളെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളേജിന്റെ ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമതാനന്ദമയി മഠം അധികൃതര്‍ ആരോഗ്യ വകുപ്പില്‍നിന്നും മറച്ചുവെക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്. അന്തേവാസികളെ പറ്റിയുള്ള വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായി നല്‍കിയിരുന്നില്ല എന്നതാണ് ഇതിന്‍റെ കാരണം.

കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഇടപെട്ടിട്ടാണ് അന്തേവാസികളെ പരിശോധകള്‍ക്ക് വിധേയരാക്കിയത്. ഇവരുടെ കൊറോണ പരിശോധനാ ഫലം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.