ലോക്ക് ഡൗണ്‍ നിലനില്‍ക്കവേ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതിന് സഹോദരനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

single-img
26 March 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമാകെപ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ സഹോദരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. പടിഞ്ഞാറന്‍ മുംബൈലുള്ള കാണ്ടിവാലിയിൽ നടന്ന സംഭവത്തിൽ രാജേഷ് ലക്ഷ്മി താക്കൂര്‍ എന്ന 28 കാരനാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയായിരുന്നു നിയന്ത്രണം ലംഘിച്ച് വീടിന് പുറത്തിറങ്ങിയ ഇളയ സഹോദരന്‍ ദുര്‍ഗേഷിനെ രാജേഷ് ആക്രമിച്ചത്. കൊറോണ സ്ഥിരീകരിക്കപ്പെട്ട മേഖലയായതിനാല്‍ പുറത്തിറങ്ങരുതെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ദുര്‍ഗേഷ് വീട്ടില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. പുറത്തുപോയ ശേഷം വീട്ടിലേക്ക് തിരിച്ചുവന്ന ദുര്‍ഗേഷുമായി രാജേഷും ഭാര്യയും വഴക്കുണ്ടാക്കുകയും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ദുര്‍ഗേഷിനെ കുത്തുകയുമായിരുന്നു. സാരമായി പരിക്കേറ്റ ദുര്‍ഗേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.