കൊറോണയ്ക്കെതിരായ ഏറ്റവും വലിയ യുദ്ധം സാമൂഹിക അകലം; മോഹൻ ഭാഗവത്

single-img
26 March 2020

ഡല്‍ഹി: സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊറോണയ്ക്കെതിരായ ഏറ്റവും വലിയ യുദ്ധമെന്ന് ആർഎസ്എസ് മേധാവി മോഹൻഭാഗവത്. അതുകൊണ്ട് ഏല്ലാ സ്വയം സേവകരും സാമൂഹിക അകലം പാലിക്കണമെന്നും മറ്റുള്ളവർക്ക് മാതൃകയാകണമെന്നും, വൈറസ് ബാധയ്ക്കെതിരെ പോരാടണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

വര്‍ഷ പ്രതിപദയുടെ ഭാഗമായി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു മോഹൻ ഭാഗവതിന്റെ നിർദേശം.വൈറസ്  വ്യാപകമായി പടരുന്ന സാഹചര്യം കണക്കിലെടുത്ത് വെബ്സൈറ്റ് വഴിയായിരുന്നു അഭിസംബോധന.

സാമൂഹ്യ ഉത്തരവാദിത്വം കണക്കിലെടുത്ത് കൊണ്ട്  കൊറോണ വ്യാപനത്തെ പരാജപ്പെടുത്താനായി ഇന്ത്യയ്ക്കൊപ്പം അണിചേരുമെന്ന് എല്ലാ പ്രവർത്തകരും ദൃഢനിശ്ചയം എടുക്കണമെന്നും ഭാഗവത് പറഞ്ഞു .എല്ലാവരും സര്‍ക്കാരിന്റെ നിർദേശങ്ങൾ പാലിക്കുകയും അതനുസരിച്ച്‌ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും ആർഎസ് എസ് മേധാവി പറഞ്ഞു.