ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കടന്നുകളയാന്‍ ശ്രമം എന്ന് ആരോപണം; യുവാവിനെ വെടിവെച്ച് കര്‍ണാടക പോലീസ്

single-img
26 March 2020

രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബെംഗളൂരുവിലെ സഞ്ജയ് നഗറിൽ യുവാവിനെ പോലീസ് വെടിവെച്ചു. ഇയാളുടെ കാല്‍ മുട്ടിന് താഴെയാണ് വെടിയേറ്റത്. പ്രദേശത്തെ ചെക്ക്‌പോസ്റ്റിന് സമീപത്തുവെച്ചാണ് പോലീസ് യുവാവിനെയും സുഹൃത്തുക്കളെയും വളഞ്ഞത്.

ഇവർ പക്ഷെ പിന്മാറാൻ തയ്യാറാവാതെ പോലീസുമായി വാക്കേറ്റം നനടത്തുകയും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്. ” അമിതമായ വേഗതിയില്‍ ബൈക്ക് സ്റ്റണ്ട് നടത്തുകയായിരുന്നു ഇവര്‍. അവരെ നിരുത്സാഹപ്പെടുത്താനും മടക്കി അയക്കാനും പോലീസ് ശ്രമിച്ചെങ്കിലും അവര്‍ പൊലീസുകാരോട് തട്ടിക്കയറുകയായിരുന്നു’, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മാത്രമല്ല യുവാവ് വനിതാ പോലീസുകാരെയും കോണ്‍സ്റ്റബിള്‍മാരെയും അക്രമിക്കാന്‍ ശ്രമിച്ചെന്നും കൂടുതല്‍ അതിക്രമം ഉണ്ടാകാതിരിക്കാനായാണ് വെടുയുതിര്‍ത്തതെന്നും പോലീസ് പറയുന്നു