പോലീസിനോട് പറഞ്ഞത് മരണവീട്ടിലേക്ക് എന്ന്; പോയത് ബിവറേജസില്‍; 59കാരനെതിരെ പോലീസ് കേസെടുത്തു

single-img
26 March 2020

പോലീസിനോട് മരണവീട്ടിലേക്ക് എന്ന് പറഞ്ഞ് ലോക്ക് ഡൌണ്‍ നാളില്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ പോയ ആളെ പോലീസ് പിടികൂടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. താന്‍ പോകുന്നത് മരണവീട്ടിലേക്കെന്ന് കള്ളം പറഞ്ഞ് പോലീസിന്റെ കൈയ്യില്‍ നിന്നും ആദ്യം രക്ഷപെപെട്ടു എങ്കിലും സംശയം തോന്നിയ പോലീസുകാര്‍ ഇയാളെ പിന്തുടരുകയായിരുന്നു. അങ്ങിനെ തൈക്കാട് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി തിരികെ ഇറങ്ങി വരുമ്പോഴാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.

പറവൂര്‍ സ്വദേശിയായ 59കാരനെതിരെ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിനാണ് കേസെടുത്തത്. അതേപോലെ തന്നെ വീടിന് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയ നിരവധി പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടാന്‍ നഗരത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും പോലീസ് നടത്തുന്നുണ്ട്.