ഭൂരിപക്ഷം ബ്രാഞ്ചുകളും അടച്ചിടാനുള്ള നീക്കവുമായി റിസർവ് ബാങ്കും പ്രധാന ബാങ്കുകളും

single-img
26 March 2020

കൊറോണ വൈറസ് പടരുകയും ലോക്ക് ഡൌൺ രാജ്യമാകെ പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ രാജ്യത്തെ ബാങ്കുകളുടെ ഭൂരിഭാഗം ബ്രാഞ്ചുകളും അടച്ചിടാൻ ആലോചിക്കുന്നു. റിസർവ് ബാങ്കും രാജ്യത്തെ മറ്റുള്ള പ്രധാന ബാങ്കുകളുമാണ് ഇത്തരത്തിൽ ഒരു നീക്കം ആലോചിക്കുന്നത്.

ഈ സാഹചര്യത്തിലും ജോലി ചെയ്യുന്ന തങ്ങളുടെ പതിനായിരക്കണക്കിന് വരുന്ന ബാങ്ക് ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ലോക്ക് ഡൗണിൽ നിന്ന് അവശ്യ സർവീസായി കരുതി ബാങ്കുകളെ ഒഴിവാക്കിയിരുന്നു.

പക്ഷെ ഇപ്പോൾ രാജ്യത്തെ പ്രധാന നഗരങ്ങളിൽ അഞ്ച് കിലോമീറ്ററിനുള്ളിൽ ഒരു ബ്രാഞ്ച് മാത്രം തുറക്കാനും മറ്റുള്ളവ അടക്കാനുമാണ് നീക്കം നടക്കുന്നത്. ഗ്രാമീണ മേഖലകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ബാങ്കുകൾ തുറക്കാനും ജീവനക്കാർക്ക് പരമാവധി അവധി നൽകാനുമാണ് നീക്കം. നിലവിൽ ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാനും ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാനും മാത്രമേ സാധിക്കൂ.