ബംഗ്ലാദേശിനെ മാതൃകയാക്കി പാക് ക്രിക്കറ്റ് താരങ്ങള്‍; 50 ലക്ഷം രൂപ രാജ്യത്തെ ദുരിതാശ്വാസ ഫണ്ടില്‍ നല്‍കും

single-img
26 March 2020

ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ മാതൃകയാക്കി കൊറോണക്കെതിരേയുള്ള പോരാട്ടത്തില്‍ രാജ്യത്തിന് സഹായഹസ്തവുമായി പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങള്‍. 50 ലക്ഷം രൂപയോളമാണ് പാക് താരങ്ങള്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവനയായി കൈമാറുന്നത്.

പാക് ക്രിക്കറ്റ് ബോര്‍ഡുമായി മുഖ്യ കരാറില്‍പ്പെടുന്ന താരങ്ങളെക്കൂടാതെ ബോര്‍ഡിലെ സീനിയര്‍ മാനേജര്‍ തലം വരെയുള്ളവര്‍ ഒരു ദിവസത്തെയും അതിന്‍റെ മുകളിലുള്ള ഒഫീഷ്യലുകള്‍ രണ്ടു ദിവസത്തെയും ശമ്പളം സംഭാവന ചെയ്യുമെന്ന് പിസിബി മേധാവി എഹ്‌സാന്‍ മാനി അറിയിച്ചു.

രാജ്യത്തിന്റെ വിഷമഘട്ടങ്ങളില്‍ എല്ലായ്‌പ്പോഴും സര്‍ക്കാരിനൊപ്പം നിന്ന ചരിത്രമാണ് ക്രിക്കറ്റ് ബോര്‍ഡിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വരെയായി പാകിസ്താനില്‍ ആയിരത്തില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.