അളിയനെ തൽക്കാലത്തേക്ക് കൊല്ലാൻ പോകുന്നത് അറിയിച്ചില്ല; ‘പൊന്നളിയനെ’ പോലീസ് പൊക്കി

single-img
26 March 2020

കൊല്ലം: കൊറോണ വെെറസ് ബാധയെ പ്രതിരോധിക്കാൻ കേരളം അതീവ സുരക്ഷാ നടപടികളാണ് സ്വീകരിക്കുന്നത്. പല ജില്ലകളിലും സമ്പൂർണ്ണ നിരോധനാഞ്ജയാണ്. പുറത്തിറങ്ങണമെങ്കിൽ കൂടി സത്യവാങ്മൂലം നൽകണം. അങ്ങനെയുള്ള അവസരത്തിൽ പോലീസ് പിടിയിലകപ്പെട്ട യുവാവ് രക്ഷപ്പെടാൻ സ്വീകരിച്ച അതി ബുദ്ധിയാണ് ഇപ്പോൾ സംസാര വിഷയം.

വാഹന പരിശോധനയ്ക്കിടയിൽ ചവറയിലാണു സംഭവം. തിരുവനന്തപുരത്ത് നിന്നു ഓട്ടോറിക്ഷയിൽ താമരക്കുളത്തേക്കു പോയ യുവാവാണ് പോലീസ്അ പിടിയിലായപ്പോൾ അളിയൻ മരിച്ചെന്ന് സത്യവാങ് മൂലം നൽകിയത്. എന്നാൽ അളിയനെ തൽക്കാലം കൊല്ലാൻ പോകുകയാണെന്ന് അറിയിക്കാൻ പിടിയിലായ അളിയൻ മറന്നു പോയി. സംശയെ തോന്നിയ പോലീസ് ഫോൺ വിളിച്ചു. ‘മരിച്ച’ അളിയൻ തന്നെ ഫോൺ എടുക്കുകയും ചെയ്തു; ‘പൊന്നളിയൻ’ പൊലീസ് പിടിയിലായി. ഫോൺ നമ്പർ വാങ്ങി വിളിച്ചപ്പോൾ ‘മരിച്ച’ അളിയൻ ഫോൺ എടുത്തു. യുവാവിനു ബുദ്ധി ഉപദേശിച്ച ഓട്ടോ ഡ്രൈവർ തിരുവനന്തപുരം ആനയറ സ്വദേശി ശ്രീപാലിന് (40) എതിരെ കേസ് എടുത്തു.