കൊറോണക്കെതിരെ പൊരുതാൻ ബ്രിട്ടന് കരുത്ത് കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍; അഭിനന്ദിച്ച് ബ്രിട്ടന്‍ മുൻ എംപി

single-img
26 March 2020

കോവിഡ് 19 കാര്യമായി തന്നെ ബാധിക്കപ്പെട്ട ബ്രിട്ടനില്‍ നിന്നും ഇതാ കേരളത്തിലെ നഴ്സുമാരുടെ പ്രവർത്തന മികവിനെ അഭിനന്ദിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നു. ബ്രിട്ടനില്‍ നിന്നുള്ള മുൻ എംപി അന്ന സൗബ്രി ബിബിസി ചാനലില്‍ നടത്തിയ ഒരു ചർച്ചയ്ക്കിടെ പറഞ്ഞ പരാമര്‍ശം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.

‘നമുക്കുള്ളത് ഏറ്റവും മികച്ച നഴ്സുമാരാന്. അവര്‍ ദക്ഷിേണന്ത്യയിൽനിന്ന്, ശരിയായി പറഞ്ഞാൽ കേരളത്തിൽനിന്നുള്ള നഴ്സുമാർ ആണ്. അവരില്‍ നിന്നും നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍ അവരെ നാം തീർച്ചയായും ആശ്രയിക്കുകയാണ്. ഈ മികച്ച നഴ്സുമാരുടെ സേവനം ബ്രിട്ടന് ഗുണം ചെയ്യുന്നുണ്ട്.’– അന്ന സൗബ്രി ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.