കൊവിഡ് കാലത്തും ഒഴിയുന്നില്ല ഭൂമിയിലെ മാലാഖമാരുടെ ദുരിതങ്ങള്‍; ശക്തമായി അപലപിച്ച് ജനത കോണ്‍ഗ്രസ്സ് പാര്‍ട്ടി

single-img
26 March 2020

സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നെങ്കിലും. ചില മേഖലകളിൽ ആരോഗ്യപ്രവർത്തകർ പ്രതിസന്ധിയിലാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജനതാ കോൺഗ്രസ് പാർട്ടി.

ഇടുക്കിയുള്‍പ്പടെയുള്ള ഹൈറേഞ്ച് മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരാണ് ഈ അവസരത്തിലും അനിഷ്ട സാഹചര്യങ്ങള്‍ നേരിടുന്നത്. ദൂരേ നിന്നും വരേണ്ടവര്‍ക്ക് വാഹന സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങള്‍ പലപ്പോഴും തയ്യാറാകാത്ത സാഹചര്യവും അതുമല്ലെങ്കില്‍ പകുതിക്ക് ഇറക്കി വിട്ട് കിലോമീറ്ററോളം ലക്ഷ്യ സ്ഥാനത്ത് എത്തേണ്ട അവസ്ഥയും ആരോഗ്യ പ്രവര്‍ത്തകര്‍ ഈ മേഖലകളില്‍ അനുഭവിക്കുന്നുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നതോടൊപ്പം യാത്ര സൗകര്യം ഒരുക്കുവാനും തയ്യാറാകണം. ആരോഗ്യമേഖലയിലെ ഫീല്‍ഡ് പ്രവര്‍ത്തകര്‍ക്കു കൂടുതല്‍ സുരക്ഷ സംവിധാനങ്ങളും യാത്ര സംവിധാനങ്ങളും ഉറപ്പുവരുത്താന്‍ ഗവൺമെന്റ് മുൻകയ്യെടുക്കണമെന്നും ജനതാ കോൺഗ്രസ് ആവശ്യപ്പെട്ടു.

അടിയന്തിരമായി സുരക്ഷ സാഹചര്യങ്ങളും സംവിധാനങ്ങളും ഒരുക്കുകയും സ്റ്റാഫിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുകയും വേണം. ജനങ്ങള്‍ സര്‍ക്കാരിനോട് സഹകരിക്കുന്നതുപോലെ അവരുടെ ആതുരസേവനത്തിനായി കൂടുതല്‍ മെഡിക്കല്‍ ആന്റ് പാരമെഡിക്കല്‍ സ്റ്റാഫിനെ നിയമിക്കുകയും ന്നതുള്‍പ്പടെയുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും സംയുക്ത പ്രസ്ഥാവനയില്‍ ഇവര്‍ ആവശ്യപ്പെട്ടു.
ഇന്ന് വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ പോലും സമയത്ത് കിട്ടാതെയാണ് പല നഴ്സുമാരും അവരുടെ ജോലി നിര്‍വ്വഹിക്കുക്കുകയാണെന്ന്‌ എന്ന് ജനത കോണ്‍ഗ്രസ്സ് ദേശീയ ഉപാധിക്ഷന്‍ അഡ്വ. റോണി വി.പി. ഈ വാര്‍ത്തയോട് പറഞ്ഞു
തമിഴ്‌നാട് സര്‍ക്കാര്‍ ഡോക്ടേഴ്‌സിനും സപ്പോര്‍ട്ട് സ്റ്റാഫിനും ശമ്പളം അധികം വര്‍ദ്ധിപ്പിച്ചപ്പോള്‍ ഇവിടെ കേരളത്തില്‍ ഇവരുടെ സ്ഥിതി ദയനീയമാണ് എന്നും അഡ്വ. റോണി വി.പി. കൂട്ടിചേര്‍ത്തു.

കേരളത്തിലെ സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ രോഗികള്‍ കുറവാണെന്ന വ്യാജേന നേഴ്‌സുമാരോടും സപ്പോര്‍ട്ട് സ്റ്റാഫിനോടും അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയോ ശമ്പളം വെട്ടിക്കുറക്കുകയോ ചെയ്യുന്ന സാഹജര്യം നിലനില്‍ക്കുന്നുണ്ടെന്നും. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട ആശുപത്രികള്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് നിയമനം കോണ്‍ട്രാക്ട് ബേസില്‍ നല്‍കിയതിന്റെ ഫലമായി ഇവരുടെ പിരിച്ചുവിടല്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ആശുപത്രി മാനേജ്‌മെന്റ് വളരെ തന്ത്രപൂര്‍വ്വം കൈകഴുകുകയാണെന്നും ജനത കോണ്‍ഗ്രസ്സ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ജോയിമോന്‍ ബേബിച്ചന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. സംസ്ഥാനത്തെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നേഴ്‌സിംഗ് നിയമനം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടത്തുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യമാണ് ജനതാകോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്..