ഇടുക്കിയിലെ കൊറോണ ബാധിതൻ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ; നിയമസഭ സന്ദര്‍ശിച്ചതായി സൂചന

single-img
26 March 2020

കേരളത്തിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ച 19പേരില്‍ ഒരാള്‍ ഇടുക്കിയില്‍നിന്നുള്ള പൊതുപ്രവര്‍ത്തകന്‍. ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആയിരുന്ന ഈ വ്യക്തി നിയമസഭയിലടക്കം സന്ദര്‍ശനം നടത്തിയിരുന്നെന്നാണ് സൂചന.

മാത്രമല്ല, സംസ്ഥാനത്തെ പ്രധാനനേതാക്കന്മാരും ഒരു മന്ത്രിയുമായും ഇദ്ദേഹം ഇടപെട്ടിരുന്നെന്നും വിവരമുണ്ട്. അതേസമയം അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത് സമ്പർക്കത്തിന്റെ അടിസ്ഥാനത്തിലാണ് എന്നും സമൂഹ വ്യാപനമല്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

അത്തരത്തിലുള്ള ബന്ധം എന്താണെന്ന് ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ സമൂഹവ്യാപനത്തിന്റെ സാധ്യതയായി കാണേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.