ലോക്ഡൗണ്‍: മുന്‍ ഡിജിപിയെ പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞു

single-img
26 March 2020

രാജ്യമാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കേ തമിഴ്‌നാട്ടിലേക്ക് സ്വകാര്യ വാഹനത്തില്‍ കടക്കാനെത്തിയ മുന്‍ ഡിജിപി പിജെ അലക്‌സാണ്ടറെ തമിഴ്‌നാട് പോലീസ് അതിര്‍ത്തിയില്‍ തടഞ്ഞു. കളിയിക്കാവിള ചെക്ക് പോസ്റ്റിൽ അദ്ദേഹത്തെ തടഞ്ഞ വിവരം അറിഞ്ഞെത്തിയ പാറശാല സര്‍ക്കിള്‍ വിഷയത്തില്‍ ഇടപെട്ടതിനെ തുടർന്നാണ് തമിഴ്‌നാട്ടിലേക്ക് പോവാനുള്ള യാത്രാനുമതി ലഭിച്ചത്. ലോക്ഡൗണ്‍ സംസ്ഥാനത്തും പോലീസ് പരിശോധനകൾ കർശനമാണ്.