കീഴടങ്ങാൻ കൂട്ടാക്കാതെ കൊറോണ; ഇറ്റലിയിൽ 24 മണിക്കൂറിൽ 683 മരണം

single-img
26 March 2020

ജനീവ: ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പൊരുതുമ്പോഴും കീഴടങ്ങാൻ തയ്യാറാകാതെ ജീവനെടുത്ത് പടരുകയാണ് കൊറോണ വൈറസ്. ഇറ്റലിയിലാണ് വൈറസ് ഏറെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 683 ആണ്. ഇവിടെ ആകെ മരണസംഖ്യ 7503 ആയി.

Doante to evartha to support Independent journalism

ഇതിനോടകം ലോകത്ത്​ കോവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 21,200 ആയി. 468,905 പേര്‍ക്കാണ്​ ലോകത്ത്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. ഇതില്‍ 114,218 പേര്‍ രോഗമുക്​തരായി. സ്പെയിനില്‍ 656 പേരും ഫ്രാന്‍സില്‍ 231 പേരും യു.എസില്‍ 164 പേരും ഇറാനില്‍ 143 പേരുമാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടത്​.

1063 രോഗബാധിതരുള്ള പാകിസ്​താനില്‍ ഒരാള്‍ മരിച്ചു. 91 പേര്‍ക്കാണ്​ ഇവിടെ പുതുതായി രോഗം കണ്ടെത്തിയത്​. ഇസ്രയേലില്‍ ഇന്നലെ മാത്രം 439 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2369 ആയി. അഞ്ചുപേരാണ്​ ഇതുവരെ മരണ​പ്പെട്ടത്​

എന്നാൽ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍നിന്ന്​ ആശ്വാസകരമായ വാര്‍ത്തകളാണ്​ പുറത്തുവരുന്നത്​. രോഗത്തെ വരുതിയിലേക്ക് കൊണ്ടുവരുന്ന ഇവിടെ ആറുപേര്‍ മാത്രമാണ്​ ഇന്നലെ മരിച്ചത്​. 67 പുതിയ കേസുകള്‍ സ്​ഥിരീകരിച്ചു.