കൊറോണ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് സ്വന്തം വീട്ടില്‍ ഭക്തരെ കൂട്ടി ആള്‍ദൈവം; പോലീസിന് നേര്‍ക്ക് വാള്‍ വീശല്‍; ഒടുവില്‍ അറസ്റ്റും

single-img
25 March 2020

ലോക്ക്ഡൗണ്‍ നാളിൽ ഇതാ യുപിയില്‍ നിന്നും നിയമലംഘനവുമായി സ്വയം പ്രഖ്യാപിത ആള്‍ദൈവം. സര്‍ക്കാര്‍ നല്‍കിയ കൊറോണ പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ തള്ളി ഇവര്‍ സ്വന്തം വീട്ടില്‍ ഭക്തര്‍ക്ക് ഒത്തുകൂടാന്‍ അവസരമൊരുക്കുകയായിരുന്നു. യുപിയിലെ ദിയോറിയ സ്വദേശിനിയാണ് ‘മാ ആദി ശക്തി’ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത നാടകീയ സംഭവങ്ങള്‍ നടത്തിയത്.

ആളുകള്‍ ധാരാളമായി കൂടുന്ന വിവരം അറിഞ്ഞുകൊണ്ട് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് പോലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട സ്ത്രീ അകത്തേക്ക് പോകുകയും വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വാളെടുത്ത് പോലീസുകാര്‍ക്ക് നേര്‍ക്ക് വീശുകയായിരുന്നു.

ഇതേസമയം അവിടെ കൂടിനിന്നിരുന്ന നൂറിലധികം ആളുകളോട് സുരക്ഷയെ കരുതി തിരിച്ചുപോകണമെന്ന് പോലീസ് പല തവണ ആവശ്യപ്പെടുകയുണ്ടായി. പക്ഷെ തങ്ങള്‍ പിരിഞ്ഞുപോകില്ല എന്നും പോലീസ് തിരിച്ചുപോകണമെന്നും ആയുധം ഉയര്‍ത്തിക്കൊണ്ട് സിനിമാ സ്റ്റൈലില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം പറഞ്ഞു. പിന്നീട് ബലപ്രയോഗത്തിലൂടെയാണ് ഇവരേയും കൂട്ടാളികളേയും പോലീസ് കീഴടക്കിയത്.