പുറത്തിറങ്ങിനടക്കുന്നവരെ വീട്ടിൽ കയറ്റാൻ പുടിൻ സിംഹങ്ങളെ തുറന്നുവിട്ടുവെന്ന വാസ്ആപ്പ് മെസേജ് കിട്ടിയോ? എന്നാൽപിന്നെ സത്യം കൂടി അറിഞ്ഞോളൂ

single-img
25 March 2020

രാജ്യത്തേതുപോലെ കോവിഡ് ലോക്ക് ഡൗണിലാണ് റഷ്യയും. പക്ഷേ, പുറത്തിറങ്ങരുതെന്ന് എത്ര പറഞ്ഞിട്ടും റഷ്യക്കാർ അനുസരിക്കുന്നില്ല. അപ്പോൾ, പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരു സൂത്രപ്പണി ചെയ്തു. രാജ്യത്തെ മൃഗശാലകളിൽ നിന്ന് 500 സിംഹങ്ങളെയും കടുവകളെയും തെരുവുകളിലേക്കു തുറന്നുവിട്ടു. അതോടെ, ജനങ്ങളെല്ലാം പേടിച്ചു വീട്ടിൽക്കയറി! 

പത്തിൽ ഒരാൾക്കെങ്കിലും ഇത്തരത്തിൽ ഒരു വാട്സ്ആപ്പ് മെസേജ് ലഭിച്ചുകാണും.? റോഡിലിറങ്ങിയ സിംഹത്തിന്റെ ചിത്രം സഹിതം കിട്ടിയപ്പോൾ പലരും ഇക്കാര്യം വിശ്വസിച്ചു. ചിലർ മാത്രം ചോദ്യങ്ങൾ ചോദിച്ചു. ചിലർക്ക് പുടിന്റെ സൂത്രം കൊള്ളാമല്ലോ എന്ന് തോന്നി. 

നമ്മുടെ രാജ്യത്തും ഇത് നടപ്പാക്കിക്കൂടെ എന്നു ചോദിച്ച് മറ്റു ഗ്രൂപ്പുകളിലേക്കു ഫോർവേഡ് ചെയ്തവരും ഒട്ടേറെയുണ്ട്. പക്ഷേ, സിംഹങ്ങളും പുലികളും ഇങ്ങനെ റോഡിലിറങ്ങി നടക്കാൻ വിടുമോ എന്നുള്ള കാര്യം ആരും ചിന്തിച്ചില്ല. പൊലീസും പട്ടാളവും എന്തിനു പറയുന്നു പുടിനും എങ്ങനെ പുറത്തിറങ്ങും എന്നുള്ള കാര്യവും വാട്ആപ്പ് ആരാധകരുടെ ചിന്തയിൽ വന്നില്ല. 

ഇനിചിത്രത്തിൻ്റെ സത്യം പറയാം. മെസേജിനൊപ്പം പ്രചരിപ്പിക്കുന്ന ചിത്രം ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നിന്നുള്ളതാണ്. അതും 2016 ലേത്. റഷ്യയുമായോ കോവിഡ് ലോക്ക് ഡൗണുമായോ ഒരു ബന്ധവുമില്ലെന്നുള്ളതാണ് സത്യം.