സംസ്ഥാനം മെറ്റിഗേഷൻ മെത്തേഡിലേക്ക് പോകണമെന്നു പറയാനുള്ള ക്രൂര മനസ്സൊക്കെ ചെന്നിത്തലക്ക് ഉണ്ടായോ? : എന്താണ് മെറ്റിഗേഷൻ മെത്തേഡ്

single-img
25 March 2020

സംസ്ഥാനം മെറ്റിഗേഷൻ മെത്തേഡിലേക്ക് പോകണമെന്നു പറഞ്ഞ സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ ഡോ. പിജി ദിലീപ് രംഗത്ത്. ചെന്നിത്തല ഇത്രത്തോളം ഹൃദയശൂന്യനാണ് എന്നു ഞാൻ കരുതിയില്ലെന്നും ഡോക്ടർ പറയുന്നു. ഇന്നാണ് പുള്ളിയുടെ ഒരാഴ്ച മുൻപത്തെ സ്റ്റേറ്റമെന്റ് കാണാനും വായിക്കാനും സാധിച്ചതെന്നും കേരളത്തിൽ കൊറോണയെ നേരിടാൻ മെറ്റിഗേഷൻ മെത്തേഡ് നടപ്പിലാക്കണമെന്നാണ് ചെന്നിത്തല പറഞ്ഞതെന്നും ഡോക്ടർ പറയുന്നു. 

പ്രതിരോധ ശേഷി ഉള്ളവരെ മാത്രം ചികിത്സിക്കുക 10 വയസിനും 60 വയസിനും ഇടയിലുള്ളവർക്ക് മാത്രം ചികിത്സ നൽകുക. ബാക്കി ഉള്ളവരെ പ്രതിരോധ ശേഷി ഇല്ലാ എന്നും പറഞ്ഞ് പിഞ്ചുകുഞ്ഞുങ്ങളെ ഉൾപ്പെടെ നമ്മുടെ മാതാപിതാക്കളെ പ്രായമായവരെ എല്ലാം ചികിത്സ നൽകാതെ മരണത്തിന് വെട്ടുകൊടുക്കണം. അതാണ് മെറ്റിഗേഷൻ മെത്തേഡ്.- എന്നാണ് ഡോ. പിജി ദിലീപ് വിവരിക്കുന്നത്. 

ഡോ പി ജി ദിലീപിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

ചെന്നിത്തല ഇത്രത്തോളം ഹൃദയശൂന്യനാണ് എന്നു ഞാൻ കരുതിയില്ല. ഇന്നാണ് പുള്ളിയുടെ ഒരാഴ്ച മുൻപത്തെ സ്റ്റേറ്റമെന്റ് കാണാനും വായിക്കാനും സാധിച്ചത്. കേരളത്തിൽ കൊറോണയെ നേരിടാൻ മെറ്റിഗേഷൻ മെത്തേഡ് നടപ്പിലാക്കണമത്രേ.

എന്താണ് മെറ്റിഗേഷൻ മെത്തേഡ്, ഐസൊലേഷൻ പോലെ വീട്ടിലിരിക്കുന്ന വല്ല പരിപാടിയും ആകും എന്നാകും നാം കരുതുക, പക്ഷെ സംഗതി ക്രൂരമാണ്. പ്രതിരോധ ശേഷി ഉള്ളവരെ മാത്രം ചികിത്സിക്കുക 10 വയസിനും 60 വയസിനും ഇടയിലുള്ളവർക്ക് മാത്രം ചികിത്സ നൽകുക. ബാക്കി ഉള്ളവരെ പ്രതിരോധ ശേഷി ഇല്ലാ എന്നും പറഞ്ഞ് പിഞ്ചുകുഞ്ഞുങ്ങളെ ഉൾപ്പെടെ നമ്മുടെ മാതാപിതാക്കളെ പ്രായമായവരെ എല്ലാം ചികിത്സ നൽകാതെ മരണത്തിന് വെട്ടുകൊടുക്കണം. അതാണ് മെറ്റിഗേഷൻ മെത്തേഡ്. മൃതപ്രായനായ ആളുടെ വെന്റിലേറ്റർ ഊരി ആരോഗ്യമുള്ള ഒരു രോഗിക്ക് വക്കുകയും, മറ്റേ രോഗിയെ മരിക്കാൻ വിടുകയും ചെയ്ത ഇറ്റലിയിലെ ഒരു മലയാളി നഴ്സിന്റെ വോയ്സ്

നിങ്ങളൊക്കെ കേട്ടുകാണും. ഇതാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്തൊരു ക്രൂരനായ മനുഷ്യനാണയാൾ.