ഇന്ന് കേരളത്തിൽ ഒൻപത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; സ്ഥിതി കൂടുതൽ ഗൌരവതരമെന്ന് മുഖ്യമന്ത്രി

single-img
25 March 2020

കേരളത്തിൽ ഇന്ന് ഒൻപത് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവർ- രണ്ട് പേർ പാലക്കാട്. മൂന്ന് പേർ എറണാകുളം. രണ്ട് പേർ പത്തനംതിട്ട, ഒരാൾ ഇടുക്കി, ഒരാൾ കോഴിക്കോട്. നാല് പേർ ദുബായ്. ഒരാൾ യുകെ, ഒരാൾ ഫ്രാൻസ്. മൂന്നാൾക്ക് കോണ്ടാക്ടിലൂടെ എന്നിങ്ങനെയാണ്. അതേസമയം 12 പേരുടെ രോഗം സുഖപ്പെട്ടു.നിലവിൽ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്.

നിരീക്ഷണത്തിൽ ഉള്ളവരിൽ 76010 പേർ വീടുകളിലും 542 പേർ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം പുതുതായി 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3465 എണ്ണം നെഗട്ടീവാണ്. സംസ്ഥാനത്താകെ 118 പേർക്ക് വൈറസ് ബാധ വന്നതിൽ 91 പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേർ വിദേശികൾ. ബാക്കി 19 പേർക്ക് കോണ്ടാക്ട് മൂലമാണ്.

കഴിഞ്ഞ ദിവസം നമ്മൾ സംസാരിച്ചതിൽ നിന്ന് വ്യത്യസ്തമായ സസാഹചര്യമാണ് രാജ്യത്താകെ ഉണ്ടായത് എന്ന് പറഞ്ഞ മുഖ്യമന്ത്രി സ്ഥിതി കൂടുതൽ ഗൌരവതരമാകുന്നു എന്ന് അഭ്പ്രായപ്പെട്ടു. കേരളം നേരത്തേ കണ്ടത് പോലെത്തന്നെ, എന്നാൽപുതിയ സാഹചര്യത്തിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കണം. ഇന്നത്തെ മന്ത്രിസഭായോഗത്തിൽ പകർച്ച വ്യാധി തടയാൻ പുതിയ ഓർഡിനൻസ് കൊണ്ടുവന്നിട്ടുണ്ട്. ഇത് പ്രകാരം പൊതു ജനങ്ങളും ഗ്രൂപ്പുകളുടെയും പരിപാടികൾ തടയാൻ സർക്കാരിന് അധികാരം നൽകും. കൊറോണ മരുന്നു വാങ്ങാൻ ടെൻഡർ ഒഴിവാക്കും.

വീടുകളിൽ നിന്നും പുറത്ത് ഇറങ്ങുന്നവർ ഐഡി കാർഡ് അല്ലെങ്കിൽ പാസ്സ് കയ്യിൽ വെക്കണം. ഒഴിവാക്കാനാവാത്ത സ്ഥിയിൽ മാത്രമേ പുറത്തിറങ്ങാവൂ. വീടുകളിൽ കഴിയുന്നവർ പട്ടിണി കിടക്കുന്ന സ്ഥിതി ഒഴിവാക്കും. ഇതിനുള്ള ഭക്ഷണം തദേശ സ്ഥാപനം ഉറപ്പാക്കണം.

പ്രതിസന്ധി പരിഹരിക്കാൻ പഞ്ചായത്തു തോറും കമ്മ്യൂണിറ്റി കിച്ചൻ ഉണ്ടാക്കണം. പഞ്ചായത്തുകൾ ആവശ്യമായ കണക്ക് ശേഖരിക്കണം. ഭക്ഷണം ആവശ്യമുള്ളവർക്ക് വിളിച്ചു പറയാൻ ഒരു ഫോണ് നമ്പർ ഉണ്ടാക്കണം.