മഹാഭാരത യുദ്ധം വിജയിക്കാന്‍ 18 ദിവസം; കൊറോണക്കെതിരായ യുദ്ധം വിജയിക്കാന്‍ 21 ദിവസങ്ങള്‍ വേണ്ടിവരുമെന്ന് പ്രധാനമന്ത്രി

single-img
25 March 2020

കൊറോണ വൈറസിനെതിരായ യുദ്ധം വിജയിക്കാന്‍ നമുക്ക് 21 ദിവസങ്ങള്‍ വേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാഭാരത യുദ്ധം വിജയിക്കാനായി 18 ദിവസം വേണ്ടിവന്നപ്പോള്‍ ഈ യുദ്ധത്തിന് കൂടുതല്‍ ദിവസങ്ങള്‍ ആവശ്യമായി വരുന്നത് ഈ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളിയുടെ ശക്തി പ്രകടമാക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

Doante to evartha to support Independent journalism

മഹാഭാരത യുദ്ധത്തില്‍ പാണ്ഡവരെ വിജയത്തിലേക്ക് നയിക്കാന്‍ ഭഗവാന്‍ കൃഷ്ണനാണ് ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോള്‍ നമ്മുടെ രാജ്യത്തെ നയിക്കേണ്ടത് 130 കോടി വരുന്ന അതിന്റെ പൗരന്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്വന്തം മണ്ഡലമായ വാരണാസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഈ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

പൌരാണിക നഗരമായ കാശി (വാരണാസി) ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ക്ക് അതിരുകളും, നിശ്ചയദാര്‍ഢ്യവും, ദയവും എന്താണെന്ന് മുന്നില്‍ നിന്ന് കാണിച്ച് കൊടുക്കണമെന്നും അദ്ദേം പറഞ്ഞു. മാത്രമല്ല, ഈ വരുന്ന ചൈത്ര നവരാത്രിയുടെ ആദ്യ ദിനത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം വിജയിക്കാന്‍ അനുഗ്രഹാശിസ്സുകള്‍ വേണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.