കമ്മ്യൂണിറ്റി കിച്ചൺ തയ്യാറാവുന്നു; ഒരാളും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി

single-img
25 March 2020

കേരളത്തിൽ ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തവരുണ്ടെന്നും വർക്കും കൊറോണയുടെ ലോക്ക് ഡൌൺ കാലത്തിൽ കൃത്യമായി ഭക്ഷണം ലഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചൺ ഇതിനായി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എത്ര ആളുകൾക്കാണ് ഈ രീതിയിൽ ഭക്ഷണം എത്തിക്കേണ്ടത് എന്നുള്ള കണക്ക് തദ്ദേശ സ്ഥാപനങ്ങൾ തയാറാക്കണം. ജനങ്ങൾക്ക് ബന്ധപ്പെടാൻ ഒരു ഫോൺ നമ്പർ നല്‍കും. ഭക്ഷണം ആവശ്യമുള്ളവർ ആ നമ്പരിൽ വിളിച്ചു പറഞ്ഞാൽ ഭക്ഷണം എത്തിക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചൺ കൃത്യമായി പ്രവർത്തിക്കാൻ ആവശ്യമായ പാചകക്കാരെ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം. ഭക്ഷണം വിതരണം ചെയ്യാനുള്ളവരെ അതതു സ്ഥലത്തെ പ്രായോഗികതയ്ക്ക് അനുസരിച്ച് നിയമിക്കണം. വിതരണം ചെയ്യുന്നവർ സർക്കാർ നൽകിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.

സംസ്ഥാനത്തുള്ള ഒരാളും പട്ടിണി കിടക്കുന്ന സാഹചര്യം ഉണ്ടാകരുത്. അതേപോലെ തന്നെ മുൻഗണനാ ലിസ്റ്റിൽ ഉള്ളവർക്ക് നേരത്തേ കൊടുക്കുന്ന അരി ലഭിക്കും. ഈ ലിസ്റ്റിൽ ഇല്ലാത്തവർക്ക് 15 കിലോ അരിയും പലവ്യജ്ഞന കിറ്റും നൽകും. ഈ പദ്ധതി നടപ്പാക്കാൻ വ്യാപാരികളുടെ സഹകരണം തേടും.