കോവിഡ് 19: ശമ്പളത്തിന്റെ പകുതി രാജ്യത്തിന് സംഭാവന നൽകി ബംഗ്ലാദേശ് ടീം

single-img
25 March 2020

കൊറോണ ഭീഷണിയില്‍ വലയുന്ന രാജ്യത്തിനായി സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. താരങ്ങള്‍ ശമ്പളത്തിന്റെ പകുതി രാജ്യത്തിന് സംഭാവന നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ഏകദേശം 23 ലക്ഷത്തോളം രൂപയാണ് ബംഗ്ലാ ടീം സര്‍ക്കാരിന് നല്‍കിയത്. ഇതുവരെ 27 താരങ്ങളാണ് തങ്ങളുടെ ശമ്പളത്തിന്റെ പകുതി രാജ്യത്തിനായി നല്‍കിയത്.

ടീമിന്റെ മുന്‍ നായകനും ഓപ്പണറുമായ തമീം ഇക്ബാലാണ് ഇത്തരത്തില്‍ തുക സര്‍ക്കാരിന് സംഭാവന ചെയ്ത വിവരം ലോകത്തെ ആദ്യമായി അറിയിച്ചത്. ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ബോര്‍ഡുമായി മുഖ്യ കരാറിലുള്‍പ്പെടുന്ന 17 താരങ്ങളും അടുത്തിടെ സിംബാബ്‌വെയ്‌ക്കെതിരേ നടന്ന പരമ്പരയില്‍ കളിച്ച 10 താരങ്ങളുമാണ് തങ്ങള്‍ക്കായി ലഭിക്കുന്ന ശമ്പളത്തിന്റെ പകുതി സംഭാവന നല്‍കാന്‍ സമ്മതം മൂളിയതെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കുക മാത്രമല്ലഅതിലും കൂടുതല്‍ കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിന്റെ ഭാഗമായാണ് ഞങ്ങള്‍ 28 താരങ്ങള്‍ ശമ്പളത്തിന്റെ പകുതി രാജ്യത്തിന് സംഭാവന ചെയ്യാന്‍ തീരുമാനിച്ചത്. നികുതി ഒഴിവാക്കിയാല്‍ ഏകദേശം 23 ലക്ഷത്തോളം രൂപ വരും ഇത്. എന്നാല്‍ ഈ തുക അത്ര വലുതല്ല എന്ന് അറിയാം. പക്ഷെ നമ്മള്‍ എല്ലാം സ്വന്തമായി ഇതുപോലെ സംഭാവന ചെയ്താല്‍ അതു രാജ്യത്തിനു വലിയ സഹായവമാവും. മ

ദയവായി ജനങ്ങള്‍ എല്ലാവരും വീട്ടില്‍ തന്നെയിരിക്കണം, അവിടെ നിങ്ങള്‍ സുരക്ഷിതരായി ഇരിക്കൂ. ആരോഗ്യം കാത്തുസുക്ഷിച്ച് സ്വന്തം രാജ്യത്തെയും സുരക്ഷിതമാക്കാന്‍ ശ്രമിക്കൂ എന്നും തമീം ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.