കൊവിഡ് 19; താല്‍ക്കാലിക ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നതിനായി തന്‍റെ വീട് വിട്ടുനല്‍കാം: കമല്‍ ഹാസന്‍

single-img
25 March 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് തമിഴ്‌നാട്ടില്‍ ഇത് വരെ 23 പൊസീറ്റീവ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടന്‍ കമല്‍ഹാസന്‍ താല്‍ക്കാലിക ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്നതിനായി തന്റെ വീട് വിട്ടുതരാം എന്ന് വാഗ്ദാനം ചെയ്തിരിക്കുകയാണ്. മാത്രമല്ല, ഇതിനൊപ്പം താന്‍ നേതൃത്വം നല്‍കുന്ന സംഘടനയായ മക്കള്‍നീതി മയ്യത്തിലെ ഡോക്ടര്‍മാരോടൊപ്പം രോഗബാധിതരെ സഹായിക്കുന്നതിന് അനുവദിക്കണമെന്നും കമല്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളില്‍ സിനിമാചിത്രീകരണം മുടങ്ങിയതോടെ വരുമാനമില്ലാതായ തമിഴ് ചലച്ചിത്രരംഗത്തെ തൊഴിലാളികള്‍ക്ക് സഹായം നല്‍കാന്‍ രജനീകാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനായി രജനി 50 ലക്ഷംരൂപയും വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ എന്നിവര്‍ 10 ലക്ഷം രൂപ വീതവും നല്‍കുകയുണ്ടായി.