കൊറോണയിൽ നിന്ന് കരകയറും മുൻപേ ചൈനയിൽ വീണ്ടും ഭീഷണി ഉയർത്തി ഹാന്റാ വൈറസ്; ലക്ഷണങ്ങൾ ഇവയാണ്!

single-img
25 March 2020

ബെയ്ജിംഗ് : കൊറോണ വൈറസിനു പിന്നാലെ അടുത്ത വൈറസ് ഭീഷണിയിലമരുകയാണ് ചൈനയും ഒപ്പം ലോകരാഷ്ട്രങ്ങളും. ഹാന്റ എന്ന പുതിയ വൈറസ് ഭീതിയിലാണ് ഇപ്പോള്‍ ലോകം. ഹാന്റ വൈറസ് ബാധിച്ച്‌ ചൈനയില്‍ ഒരാള്‍ മരിച്ചതോടെ ജനങ്ങള്‍ ആശങ്കയിലായിരിക്കുകയാണ്. കൊറോണ വൈറസ് പോലെ തന്നെ ഇതും പടര്‍ന്നുപിടിക്കുമോ എന്നാണ് ജനങ്ങള്‍ക്കുള്ളിലെ സംശയം.

കൊറോണയെന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനയിലാണ്. രാജ്യത്ത് മൂവായിരത്തിലധികം പേരുടെ ജീവനെടുത്ത വൈറസ് പിന്നീട് ലോകരാഷ്ട്രങ്ങളിലേക്ക് പടരുകയായിരുന്നു. മറ്റു രാജ്യങ്ങളിൽ വൈറസ് സംഹാര താണ്ഡവമാടുകയാണ്. ചൈനയും, വുഹാൻ നഗരവും വൈറസ് ബാധയിൽ നിന്ന് കരകയറി വരുന്ന സമയമാണ് പുതിയ വൈറസിന്റെ ഉത്ഭവം . ഇതിനോടകം ഒരാൾ മരിക്കുകയും മുപ്പതിലധികം പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

• മുയല്‍, അണ്ണാന്‍ തുടങ്ങിയ മൂഷികവര്‍ഗത്തില്‍പ്പെട്ട ജീവികളില്‍നിന്നാണ് ഹാന്റാ വൈറസ് പകരുന്നത്. • വൈറസ് ശരീരത്തില്‍ പ്രവേശിച്ചയാള്‍ ഹാന്റാ വൈറസ് പള്‍മണറി സിന്‍ഡ്രോം, ഹെമറോജിക് ഫീവർ വിത്ത് റെനല്‍
സിന്‍ഡ്രോം എന്നീ അവസ്ഥകളിലേക്ക് മാറും.
• എലിപ്പനിയും മറ്റും പകരുന്ന പോലെ തന്നെ എലികളുടെ മൂത്രം കാഷ്ടം, ഉമിനീര്‍ എലിയുടെ കടി എന്നിവയിലൂടെ പകരും.
• കോവിഡിനെപ്പോലെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നത് ഇതുവരെ തെളിഞ്ഞിട്ടില്ല.
• 38%ശതമാനമാണ് മരണ സാധ്യത.

ഹാന്റ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്;

‌ • തലകറക്കം, പേശീ വേദന(തുട , ഇടുപ്പ്, പുറം, തോള്)തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങള്‍.
• തലവേദന, തലകറക്കം, ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍, ഓക്കാനം, ശര്‍ദ്ദി, വയറിളക്കം എന്നിവയും കണ്ടുവരുന്നു.
• പത്ത് ദിവസത്തെ രോഗ ലക്ഷണങ്ങള്‍ക്കു ശേഷം ഹാന്റ വൈറസ് പള്‍മണറി സിന്‍ഡ്രോമിന്റെ(എച്ചപിഎസ്) ലക്ഷണങ്ങള്‍
കാണിച്ചു തുടങ്ങും.
• ചുമ ശ്വാസതടസ്സം എന്നിവയാണ് എച്ച്‌പിഎസിന്റെ ലക്ഷണങ്ങള്‍.