വൈറസ് ബാധിതനൊപ്പം യാത്ര ചെയ്തു; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നിരീക്ഷണത്തില്‍

single-img
25 March 2020

Support Evartha to Save Independent journalism

കൊവിഡ് 19 ബാധ സംശയിച്ചതിനേ തുടർന്ന് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താനും നീരീക്ഷണത്തിൽ. വൈറസ് ബാധിതനൊപ്പം വിമാനയാത്ര നടത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. സ്വയം നിരീക്ഷണത്തിൽ പോകാൻ എംപിക്ക് ജില്ലാ കളക്ടർ നിർദേശം നൽകുകയായിരുന്നു.

പാര്‍ലമെന്റ് സമ്മേളനത്തിനു ശേഷം ഡല്‍ഹി വിമാനത്താവളം വഴി രാജ്മോഹൻ ഉണ്ണിത്താൻ തിരുവനന്തപുരത്തേക്ക് സഞ്ചരിച്ചിരുന്നു. വിമാനത്തില്‍ ഒരു കൊറോണ ബാധിതന്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനോട് 14 ദിവസം സ്വയം നിരീക്ഷണത്തില്‍ തുടരാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് നിര്‍ദേശിച്ചത്. തിരുവനന്തപുരത്തെ വസതിയിലാണ് എംപി ക്വാറന്റൈനില്‍ പ്രവേശിച്ചത്.

കൊറോണ വ്യാപനം തടയുന്നതിന് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എം പിമാരോട് ഹൗസ് ക്വാറന്റൈനില്‍ പോകാന്‍ നേരത്തെ തന്നെ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു.