വുഹാനിൽ 1,500 ൽ അധികം വൈറസുകളെ സംരക്ഷിക്കുന്നു: 2018ൽ ഒരു ചെെനീസ് മാധ്യമത്തിൽ വന്ന റിപ്പോർട്ട് ചർച്ചയാകുന്നു

single-img
25 March 2020

കൊറോണ വെെറസിൻ്റെ ഉത്സഭം ചെെനയിലെ വുഹാനായിരുന്നു. എന്നാൽ എങ്ങനെയാണ് വുഹാനിൽ ഈ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നും ജനങ്ങളിലേക്ക് പടർന്നതെന്നുമുള്ള വിവരങ്ങൾ ഇന്നും പുറത്തു വന്നിട്ടില്ല.ഈ പ്രത്യേക സാഹചര്യത്തിലാണ് 2018ൽ ഒരു ചൈനീസ് മാധ്യമം പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചർച്ചയാകുന്നത്. 2018 ൽ, `ചെെന ഡയിലി´യിൽ ചൈനയിലെ വുഹാനിലെ ഒരു വൈറസ് ബാങ്കിനെക്കുറിച്ച് ഒരു റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. 

Donate to evartha to support Independent journalism

`ഏഷ്യയിലെ ഏറ്റവും വലിയ വൈറസ് ബാങ്ക് നോക്കൂ! മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ 1,500 ൽ അധികം വൈറസുകൾ സംരക്ഷിക്കുന്നു.” – ചിത്രങ്ങൾ സഹിതമായിരുന്നു ചെെനീസ് മാധ്യമം റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 

കൊറോ ദുരന്തത്തിന് വുഹാനിൽ സ്ഥിതി ചെയ്യുന്ന നിരവധി വൈറസ് ബാങ്കുകളും ബയോടെക് ലാബുകളും കാരണമായേക്കാമെന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്നുണ്ട്. ഇതിനിടയിലാണ് സമൂഹമാധ്യമങ്ങളിൽ ഇത്തരമൊരു ചർച്ച ഉയർന്നുവന്നിട്ടുള്ളത്. 

വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ പരാമർശിച്ച് ജിയോസ്ട്രാറ്റജിക് വിദഗ്ദ്ധനായ ബ്രഹ്മ ചെല്ലാനി രംഗത്തെത്തിയിരുന്നു.  “കൊറോണ വൈറസ് ഒരു ലാബിൽ നിന്ന് രക്ഷപ്പെട്ടുവെന്നതിന് തെളിവുകളൊന്നുമില്ല. എന്നാൽ ലോകത്തിലെ കൂടുതൽ ലാബുകൾ മാരകമായ രോഗകാരികളെ സൂക്ഷിക്കുന്നതിനാൽ അപകട സാധ്യതകൾ ഒഴിവാക്കാനാവില്ല. ഇവിടെ സർക്കാർ നടത്തുന്ന ചൈന വുഹാൻ ലാബിൽ 1,500 വ്യത്യസ്ത വൈറസുകൾ ഉണ്ടെന്നുള്ള വിവരവും പുറത്തു വന്നിട്ടുള്ളത് ഈ സാഹചര്യത്തിലാണ് സംശയത്തോടെ കാണേണ്ടത്´. 

വാർത്ത വിവാദമായതിനെ തുടർന്ന് മാധ്യമം ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും വന്യമൃഗങ്ങളെയും മറ്റു ജീവികളേയും  ഭക്ഷിക്കുന്ന ചൈനീസ് ശീലത്തിനും രാജ്യത്തെ ശുചിത്വമില്ലാത്ത കമ്പോളങ്ങൾക്കും പുറമേ വെെറസ് മറ്റിടങ്ങിലേക്കു പടരുന്നത് ഇത്തരം ലാബുകളിൽ നിന്നാണെന്ന ആശങ്കയാണ് സാധാരണക്കാർ പങ്കുവയ്ക്കുന്നതും.