സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലറ്റ്കൾ ഇന്നു മുതൽ തുറക്കില്ല

single-img
25 March 2020

സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലറ്റ്കൾ ഇന്നു മുതൽ തുറക്കില്ല. കൊറോണ വൈറസ് ബാധ മൂലം രാജ്യത്തെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ നടപടി കൈക്കൊണ്ടത്. 

ഇതിനിടെ തിരുവനന്തപുരത്ത് ഒരാൾക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. മണക്കാട് സ്വദേശിക്കാണ് ജില്ലയിലിന്ന് രോഗം സ്ഥിരീകരിച്ചത്. ഗൾഫിൽ നിന്നും തിരിച്ചു വന്ന ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 21 ന് ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഇയാൾ അധികം പേരുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്ന് പ്രാഥമിക നിഗമനം. 

രണ്ടു പേർക്കൊപ്പമാണ് ഇയാൾ നാട്ടിൽ എത്തിയത്. ഒരാൾ വെഞ്ഞാറമൂട് വീട്ടിൽ നിരീക്ഷണത്തിലാണ്. മറ്റേയാൾ ഐഎംജിയിൽ നിരീക്ഷണത്തിലാണ്.ഇവരെ രണ്ടുപേരെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.   

ഒരു ആരോഗ്യ പ്രവര്‍ത്തക ഉൾപ്പ‌ടെ ഇന്നലെ 14 പേർക്കു കൂടിയാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ 105 പേർക്കു കൂടി വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 500 കടന്നു.