കൂടുതല്‍ തയ്യാറെടുപ്പോടെ രാജ്യത്തിന് ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ ഒഴിവാക്കാമായിരുന്നു: രാഹുല്‍ ഗാന്ധി

single-img
24 March 2020

ഓരോ ദിവസവും രാജ്യമാകെ കൊവിഡ് 19 വൈറസ് ബാധ പടര്‍ന്നു പിടിക്കുമ്പോള്‍ അതിൽ അതീവ ദുഖിതനായി മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന് ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

വൈറസ് ബാധക്കെതിരെ കൂടുതല്‍ നന്നായി തയാറെടുക്കാന്‍ നമുക്ക് സമയം കിട്ടിയിരുന്നു. ആ സമയം നാം ഈ ഭീഷണിയെ കൂടുതല്‍ ഗൗരവമായി കാണേണ്ടിയിരുന്നുവെന്നും ഇപ്പോഴത്തെ അവസ്ഥയില്‍ വളരെയധികം ദുഃഖമുണ്ടെന്നും രാഹുല്‍ എഴുതി.

കൊറോണ ബാധയെ തുടർന്ന് നേരിടേണ്ടി വരുന്ന ദുരവസ്ഥയെ കുറിച്ചുള്ള ഒരു സര്‍ക്കാര്‍ ഡോക്ടറുടെ വികാരഭരിതമായ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് രാഹുൽ പ്രതികരിച്ചിരിക്കുന്നത്.