വിമാനത്തില്‍കൊവിഡ് 19 വൈറസ് ബാധിതരായ യാത്രക്കാരുണ്ടെന്ന സംശയം; പൈലറ്റ് ഇറങ്ങിയത് കോക്പിറ്റിലെ ജനാലയിലൂടെ

single-img
24 March 2020

യാത്രക്കാരിൽ ചിലർക്ക് കൊറോണ വൈറസ് ബാധയുണ്ട് എന്ന സംശയത്തെത്തുടര്‍ന്ന് പൈലറ്റ് കോക്ക്പിറ്റിലെ ജനല്‍വഴി പുറത്തുകടന്നു. പൂനയില്‍ നിന്നും ഇന്ന് ദില്ലിക്ക് പോയ എയർ എഷ്യാ വിമാനത്തിലാണ് സംഭവം.
യാത്രക്കാരില്‍ വിമാനത്തിന്റ സീറ്റുകളിലെ ഏതാനും യാത്രക്കാര്‍ കൊറോണ രോഗികളാണ് എന്ന് സംശയിച്ചായിരുന്നു പൈലറ്റിന്‍റെ പ്രവൃത്തി.

സംശയം തോന്നിയ പൈലറ്റ്‌ സുരക്ഷാനടപടികളുടെ ഭാഗമായി വിമാനം നിലത്തിറക്കിയ ശേഷമാണ് അസാധാരനാമായ മാര്‍ഗത്തില്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് ഈ വിമാനം എയര്‍പോര്‍ട്ടിലെ ഒഴിഞ്ഞ ഇടത്ത് പാര്‍ക്ക് ചെയ്ത ശേഷം വൈറസ് ബാധ സംശയിച്ചിരുന്ന യാത്രക്കാരെ മുന്‍വാതിലില്‍ക്കൂടി പുറത്തിറക്കി. മറ്റുള്ള യാത്രക്കാരെ പിറകുവശത്തെ വാതിലില്‍ക്കൂടിയും പുറത്തെത്തിച്ചു. പിന്നീടാണ് പൈലറ്റ് കോക്പിറ്റിലെ ജനാലയിലൂടെ പുറത്തിറങ്ങിയത്.

സാധാരണ രീതിയില്‍ കോക്ക്പിറ്റും മുന്‍നിരസീറ്റുകളും തമ്മിലുള്ള അകലം കുറവായതിനാലാണ് കോക്ക്പിറ്റിലെ സെക്കന്‍ഡറി എക്‌സിറ്റായ തെന്നിനീക്കാവുന്ന ജനല്‍വഴി പൈലറ്റ് പുറത്തിറങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ പൂര്‍ണ്ണമായി മാറ്റിയ ശേഷം വിമാനത്തില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളും നടത്തി.മുന്‍ ഡോര്‍ സമീപം നിന്നിരുന്ന വിമാനജീവനക്കാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള പ്രതിരോധനടപടികളുടെ ഭാഗമായി സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു.രോഗ ബാധ സംശയിച്ച യാത്രക്കാരെ പിന്നീട് പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ഇവര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചതായും വിമാനക്കമ്പനി വക്താവ് പറഞ്ഞു.