വിമർശകരേ, ഇത് നിങ്ങളുദ്ദേശിച്ച കാർട്ടുണല്ല; കാർട്ടുണിനു പിന്നിലെ യാഥാർത്ഥ്യം വെളിപ്പടുത്തി കാർട്ടുണിസ്റ്റ്

single-img
24 March 2020

കൊറോണാ വൈറസിനെ നേരിടാൻ ഇറ്റലിയിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചത]മായി ബന്ധപ്പെട്ട് മാധ്യമത്തിൽ ഇന്നുവന്ന കാർട്ടൂൺ വിമർശനമാണ് ക്ഷണിച്ചുവരുത്തിയത്.  വിപ്ലവ നായകൻ ചെഗുവേരയും യും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും അധിക്ഷേപിച്ചു എന്ന് ആരോപിച്ചു രാവിലെ മുതൽ സിപിഎം അനുഭാവികൾ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുകയാണ്. എന്നാൽ യഥാർത്ഥത്തിൽ കാര്യങ്ങൾ അങ്ങനെയല്ല എന്ന് വെളിപ്പെടുത്തുകയാണ്  കാർട്ടൂണിസ്റ്റ് വേണു. മാധ്യമത്തിൽ പ്രവർത്തകനായ എസ്എ അജിംസാണ് ഇതു സംബന്ധിച്ച് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തൽ നടത്തിയത്. 

എസ്എ അജിംസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

മാധ്യമത്തില്‍ വന്ന കാര്‍ട്ടൂണിസ്റ്റ് വേണുവിന്റെ ഒരു പോക്കറ്റ് കാര്‍ട്ടൂണിനെതിരെ വലിയ വിമര്‍ശനം ഫേസ്ബുക്കില്‍ കണ്ടു

മാധ്യമത്തില്‍ വന്ന കാര്‍ട്ടൂണിസ്റ്റ് വേണുവിന്റെ ഒരു പോക്കറ്റ് കാര്‍ട്ടൂണിനെതിരെ വലിയ വിമര്‍ശനം ഫേസ്ബുക്കില്‍ കണ്ടു. ചിലര്‍ അത് എന്റെ പോസ്റ്റുകളില്‍ കമന്‍റ് ചെയ്തതും കണ്ടു. കാര്‍ട്ടൂണ്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായി. എങ്കിലും കാര്‍ട്ടൂണിസ്റ്റിനെ വിളിച്ച് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ചുവടെ കൊടുക്കുന്നു.

”ആരെന്ത് ചെയ്താലും അത് തങ്ങളുടേതാക്കി മാറ്റുന്ന ബിജെപിയുടെയും സംഘ്പരിവാറിന്റെയും രീതിയെ ട്രോളുകയാണ് ആ കാര്‍ട്ടൂണിലൂടെ ഉദ്ദേശിച്ചത്. അത് കൃത്യമായി കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അത് എന്നിലെ കാര്‍ട്ടൂണിസ്റ്റിന്റെ പരാജയമാണ് എന്ന് സമ്മതിച്ചു കൊണ്ടു തന്നെ പറയട്ടെ.

ചെ ഗുവേര കേരളത്തില്‍ ഒരു ഐക്കണോ വിഗ്രഹമോ ആണ്. അങ്ങനെയുള്ള ഒരു നാട്ടില്‍ ഒരു കാര്‍ട്ടൂണ്‍ വഴി ചെ ഗുവേരയെ അപകീര‍്ത്തിപ്പെടുത്താന്‍ ആരെങ്കിലും ശ്രമിക്കുമോ എന്ന് പോലും ആലോചിക്കാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് കഴിയുന്നില്ല. ക്യൂബ മറ്റൊരു രാജ്യത്തിന് വൈദ്യസഹായം നല്‍കുന്നതിനെ ആരെങ്കിലും പരിഹസിക്കാന്‍ ശ്രമിക്കുമോ എന്ന് പോലും ചിന്തിക്കാന്‍ അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക് കഴിയുന്നില്ല എന്നത് കഷ്ടമാണ്. ഓവി വിജയനൊക്കെ ഇക്കാലത്ത് ജീവിച്ചിരിക്കാതിരുന്നത് അദ്ദേഹത്തിന്റെ സുകൃതം.

മാധ്യമത്തില്‍ ആ കാര്‍ട്ടൂണ്‍ വന്നു എന്നതാണ് യഥാര്‍ത്ഥ കാരണം. അത് ഒരു മുന്‍വിധിയാണ്. ഒരിക്കല്‍ കൂടി പറയുന്നു, ആ കാര്‍ട്ടൂണ്‍ വേണ്ട വിധം കമ്യൂണിക്കേറ്റ് ചെയ്യപ്പെട്ടില്ലെങ്കില്‍ എന്റെ പോരായ്മ തന്നെയാണ്.”