പനിയോ ചുമയോ തൊണ്ടവേദനയോ ഇല്ല; എന്നാല്‍ ഈ ലക്ഷണം ഉണ്ടോ?, കൊറോണയെ തിരിച്ചറിയാന്‍ പുതിയൊരു ലക്ഷണം കൂടി കണ്ടെത്തി

single-img
24 March 2020

കൊറോണ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങളാണ് പനി, ചുമ, തൊണ്ടവേദന,തലവേദന,വിശപ്പില്ലായ്മ തുടങ്ങിയവ. എന്നാല്‍ ഈ ലക്ഷണങ്ങളൊന്നും തന്നെ പ്രകടിപ്പിക്കാത്ത രോഗികളുമുണ്ട്.അവര്‍ക്ക് സ്വയം തിരിച്ചറിയുന്നതിനായി ഉപ്പോഴിതാ ഒരു ലക്ഷണം കൂടി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

ഗന്ധം തിരിച്ചറിയാന്‍ സാധിക്കാതിരിക്കുന്നതും കൊറോണയുേെട ലക്ഷണമാണെന്നാണ് യുകെയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെ സസൂക്ഷ്മം നിരീക്ഷിച്ചതിന്റേയും പഠിച്ചതിന്റേയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലേക്ക് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് ഫ്രാന്‍സില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള ഗവേഷകര്‍ അറിയിക്കുന്നത്.

സൗത്ത് കൊറിയയിലും ചൈനയിലും ഇറ്റലിയിലും രോഗം പിടിപെട്ട മൂന്നിലൊന്നു രോഗികള്‍ക്കും ഗന്ധം തിരിച്ചറിയാന്‍ പറ്റാത്ത തരം അസുഖങ്ങളായ അനോസ്മിയ, ഹൈപോസ്മിയ എന്നിവ സ്ഥിരീകരിച്ചതായി യു.കെയിലെ ഇ.എന്‍.ടി വിദഗ്ദ്ധര്‍ അറിയിച്ചു.

അല്ലാത്തവര്‍ക്ക് വലിയ പനിയും ചുമയുമാണ് ലക്ഷണങ്ങളായി കണ്ടുവന്നത്. എല്ലായ്പ്പോഴും വൈറസ് ബാധയെത്തുടര്‍ന്നുണ്ടാകുന്ന ലക്ഷണങ്ങള്‍ ഒരുപോലെ ആയിരിക്കില്ലെന്നും ഈ വിഷയം സംബന്ധിച്ച് ഇപ്പോഴും പഠനങ്ങള്‍ നടന്നുവരികയാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.