പ്രതിയെ ഹാജരാക്കുന്നതിന് ഫോൺവിളിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് മജിസ്ട്രേറ്റ് അപമര്യാദയായി പെരുമാറി: കേസെടുത്തു

single-img
24 March 2020

പ്രതിയെ ഹാജരാക്കുന്നതിനായി ഫോൺ വിളിച്ച വനിത പോലീസ് ഉദ്യോഗസ്ഥയോട് മജിസ്‌ട്രേറ്റ് മോശമായി സംസാരിച്ചതായി പരാതി. കായുംകുളത്താണ് സംഭവം. പോലീസുകാരിയും മജിസ്‌ട്രേറ്റും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്. 

സംഭവത്തില്‍ വനിത സിപിഒ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് പരാതി നല്‍കിയതോടെയാണ് വിലവാദമായത്. നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റകേസിലെ പ്രതിയെ ഹാജരാക്കുന്നതിനായി വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ രാത്രി മജിസ്‌ട്രേറ്റിന്റ വസതിയിലെത്തി. മജിസ്‌ട്രേറ്റിനെ ഫോണില്‍ വിളിച്ചു. കിട്ടാതെവന്നതോടെ വീണ്ടും വിളിച്ചു. അത് മജിസ്‌ട്രേറ്റിനു ഇഷ്ടപ്പെടാതിരുന്നതാണ് ഉദ്യോഗസ്ഥയെ അപമാനിക്കുന്നതിനുള്ള കാരണം. 

ഇതോടെ മജിസ്‌ട്രേറ്റ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ ചീത്തവിളിച്ചു. ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിപിഒയാണ് പരാതിക്കാരി. ഒപ്പമുണ്ടായിരുന്ന എഎസ്ഐയും മജിസ്‌ട്രേറ്റിനു എതിരായാണ് മൊഴി നല്‍കിയത്. പരാതി സംബന്ധിച്ച് കായകുളം ഡിവൈഎസ്.പി വിശദമായ റിപ്പോര്ട്ട് ജില്ലാ പൊലീസ് മേധാവിയ്ക്ക് ഇന്നു കെെമാറും.