`ലൈവ് അണ്ണൻ മെരിച്ചു… പച്ച ഷർട്ടുകാരൻ കൊന്നു´

single-img
24 March 2020

ജനതാ കർഫ്യൂ നടക്കുന്ന ദിവസം റോഡിൽ ഇറങ്ങിയ ആൾക്കാരെ തടഞ്ഞുനിർത്തി ചോദ്യംചെയ്യുന്ന മാധ്യമപ്രവർത്തകൻ എന്നവകാശപ്പെട്ട വ്യക്തിയുടെ വീഡിയോ പ്രശസ്തിയാർജ്ജിച്ചിരുന്നു. അദ്ദേഹത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയ വ്യക്തിക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കെെയടിയാണ് ലഭിച്ചത്. ഇപ്പോഴിതാ പ്രശസ്ത ഫോട്ടോഗ്രാഫറും സിനിമാ പ്രവർത്തകനുമായ അരുൺ പുനലൂർ ആ സംഭവത്തെ ഹാസ്യത്തിൻ്റെ മേമ്പൊടിയോടെ പുനഃരാവിഷ്കരിച്ചിരിക്കുകയാണ്. 

അരുൺ പുനലൂരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: 

കഥ നടക്കുന്നത്

കർഫ്യൂ ദിവസമാണ്..

ഒരാളും പുറത്തിറങ്ങരുത് എന്നു നമ്മുടെ പി എമ്മും സി എമ്മും തോളോട് തോൾ ചേർന്ന് നിന്ന് പറഞ്ഞ, ഇങ്ങനെയൊന്നു രാജ്യമാദ്യമായി കാണുന്ന ആ ദിവസം..

നമ്മുടെ കഥാനായകൻ ഫെയിസ്ബുക്കിൽ ലൈവ് പോയി ഒരു നാടിന്റെ മുഴുവൻ അട്ടിപ്പേറവകാശം റിപ്പോർട്ടിങ് നടത്തി മുന്നേറുന്ന പ്രാദേശിക മാധ്യമ ശിങ്കം

രാവിലെ റോഡിൽ ആരെയും ആക്രമിക്കാൻ കിട്ടാതെ വിശന്നു പിരുന്നു മുഫൈലിൽ ലൈവ് പരാക്രമം തുടങ്ങിയപ്പോ അതാ രണ്ടു പാവങ്ങൾ ബൈക്കിൽ വരുന്നു..

ആരെടാ എവിടെ പോണേടാ..

ആരോട് ചോദിച്ചിട്ട്ടാടാ റോഡിലിറങ്ങിയത്..

പ്രധാനമന്ത്രി പറയുന്നത് ധിക്കരിക്കുന്നോടാ..

ലോകം മൊത്തമായി നിന്നേ കാണിക്കുമെടാ എന്നൊക്കെ പറഞ്ഞു ഒരേ പോര്..

പാവം പിടിച്ചതുങ്ങള് നാണം കെട്ടു ഏമാന്റെ മുന്നില് ഉത്തരം മുട്ടി ഒരുപരുവത്തിൽ സ്കൂട്ടായി..

എന്നിട്ടും അരിശം തീരാതെ ലൈവ് പരാക്രമം തുടരുന്പോ അതാ ഒരു പച്ച ഉടുപ്പുകാരൻ വരുന്നത് കണ്ടതും ചാടി വീണു ചോദ്യം തുടങ്ങിയതും പുള്ളി തിരിച്ചു ചോയിക്കയാണ്..

ഇത്രവലിയ തിളപ്പുള്ള അണ്ണൻ വീട്ടിലിരിക്കാതെ പിന്നെന്തരിന് ഇതും തൂക്കിക്കൊണ്ടു റോഡിൽ വന്നു നിക്കിന്നതെന്നു…

(തള്ളേ കലിപ്പുകള് തന്നെ )

ഉത്തരം മുട്ടിയ ലൈവ് അണ്ണൻ ഞാൻ മാധ്യമപ്രവർത്തകനാണ് എന്നോട് ചോദ്യം ചോദിക്കുന്നത് സൂക്ഷിച്ചു വേണം എന്നൊക്കെ ഒരേ ചീറൽ..

രാജ്യദ്രോഹീ നീ പാക്കിസ്ഥാനിൽ പോടാ…

എങ്ങും പോണില്ല.. ഞാനിവിടെ തന്നെ നിക്കും എന്നോട് എന്തിനാണ് ഇറങ്ങിയതെന്നു ചോദിക്കാൻ താനാരു.. അത് പറഞ്ഞിട്ട് പോയാൽ മതി..

അതോടെ ലൈവ് അണ്ണൻ കളം മാറ്റി ചവിട്ടി ഇപ്പൊ കാണിച്ചു തരാം..

ഉച്ചത്തിൽ ഭാരത് മാതാ കി ജെയ് പിന്നാരാണ്ടൊക്കെ കി ജെയ് എന്നൊക്കെ അലറി വിളിക്കാൻ തുടങ്ങി…

ഒഞ്ഞു പോടാപ്പാ…

നീ ഒരു കോപ്പുംചെയ്യാൻ പോണില്ല..

(പച്ച ഷർട്ടുകാരൻ നടന്നകലുന്നു )

ഇതോടെ കഥ കഴിഞ്ഞു.

ലൈവ് അണ്ണൻ മെരിച്ചു..

പച്ച ഷർട്ടുകാരൻ കൊന്നു.. 😭😭

ഇത്രേ ഒള്ളൂ..

ഒറ്റയൊരുത്തൻ നെഞ്ചും വിരിച്ചു നിന്ന് നീയാരാടാ.. ഉണ്ടാക്കുന്നെ നീയങ്ങു ഒണ്ടാക്കു എന്നു പറയാനുണ്ടായാൽ അതോടെ തീരും ഇജ്ജാതി ഡോഗ് ഷോകളുമായ് ആളുകളുടെ മേത്തു കുതിരകേറാൻ വരുന്നവൻ്റെ കഴപ്പ്..

പച്ച ഷർട്ടിട്ട അണ്ണൻ

ഹീറോയാടാ ഹീറോ..

കഥ നടക്കുന്നത് കർഫ്യൂ ദിവസമാണ്.. ഒരാളും പുറത്തിറങ്ങരുത് എന്നു നമ്മുടെ പി എമ്മും സി എമ്മും തോളോട് തോൾ ചേർന്ന് നിന്ന്…

Posted by Arun Punalur on Monday, March 23, 2020