ഗേറ്റിനു പുറത്തു നിന്നുകൊണ്ട് തൻ്റെ കുട്ടികളെയും ഗർഭിണിയായ ഭാര്യയെയും നോക്കിക്കാണുന്ന ഡോ. ഹാഡിയോ അലി; അവസാന കൂടിക്കാഴ്ച

single-img
24 March 2020

ലോകം മുഴുവൻ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ശക്തമായ മുൻ കരുതലാണ് ലമാകരാഷ്ട്രങ്ങൾ കെെക്കൊള്ളുന്നത്. പ്രതിരോധമാണ് ഈ വെെറസിനെതിരെയുള്ള ഏറ്റവും നല്ല മാർഗ്ഗം എന്നറിഞ്ഞുകൊണ്ടു തന്നെ ആരോഗ്യപ്രവർത്തകർ മുന്നോട്ടുപോകുകയാണ്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകർ ദിവസങ്ങളായി വീട്ടിൽ പോലും പോകാതെ രോഗികളെ ശുശ്രൂഷിച്ചു കൊണ്ട് അവരുടെ കർത്തവ്യം നിർവഹിക്കുന്നു. 

ജക്കാർത്തയിലെ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച ഡോക്ടർ ഡോ. ഹാഡിയോ അലിയുടെ അവസാന ഫോട്ടോയാണ് സമൂഹമാധ്യമ ഉപയോക്താക്കളുടെ മനസ്സിനെ കുത്തി നോവിക്കുന്നത്. ഗേറ്റിനടുത്ത് നിൽക്കുകയും തന്റെ കുട്ടികളെയും ഗർഭിണിയായ ഭാര്യയെയും കാണുകയും ചെയ്യുന്ന ഈ ചിത്രം പുറത്തു വന്ന് ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം കൊറോണ ബാധിച്ച് മരണമടഞ്ഞു. താൻ ചികിത്സിച്ച് രോഗികളിൽ നിന്നും പടർന്ന കൊറോണയാണ് അദ്ദേഹത്തിൻ്റെ ജീവനെടുത്തത്. 

ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനം ഒഴിവാക്കാൻ കുടുംബവുമായി ഒരു തരത്തിലുള്ള സമ്പർക്കവും ഡോക്ടർ ആഗ്രഹിച്ചിരുന്നില്ല. അന്യനെപ്പോലെ ഗേറ്റിനപ്പുറത്ത് വെറുമൊരു കാഴ്ചക്കാരനായി നിസ്സഹായനായി നിന്നു. അതൊരു അവസാന കൂടാക്കാഴ്ചയായിരുന്നു. ഈ യുദ്ധത്തിൽ നാം തോൽക്കാൻ പാടില്ല.വേദനയോടും സങ്കടത്തോടും കൂടി നമുക്ക് ആ ഡോക്ടറെ അഭിവാദ്യം ചെയ്യാം- സമൂഹ മാധ്യമങ്ങൾ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്:

ഈ ചിത്രത്തിന് ഒരുപാടൊക്കെ പറയാനുണ്ട്.

ഡോ. ഹാഡിയോ അലിയുടെ അവസാന ഫോട്ടോയാണിത് (ജക്കാർത്തയിൽ കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിച്ച് ഡോക്ടർ അടുത്തിടെ മരിച്ചു) .അദ്ദേഹത്തിന്റെ അവസാന സന്ദർശനമാണിത്. ഗേറ്റിനടുത്ത് നിൽക്കുകയും തന്റെ കുട്ടികളെയും ഗർഭിണിയായ ഭാര്യയെയും കാണുകയും ചെയ്യുകയായിരുന്നു. എന്തായിരിക്കും അന്നേരം ആ കുട്ടികളുടെ മനസിൽ.. ഒരിക്കൽ എല്ലാം സുഖപ്പെട്ട് വീണ്ടും ഒരുമിക്കാമെന്നോ..

ഏതെങ്കിലും തരത്തിലുള്ള രോഗവ്യാപനം ഒഴിവാക്കാൻ കുടുംബവുമായി ഒരു തരത്തിലുള്ള സമ്പർക്കവും ഡോക്ടർ ആഗ്രഹിച്ചിരുന്നില്ല. അന്യനെപ്പോലെ ഗേറ്റിനപ്പുറത്ത് വെറുമൊരു കാഴ്ചക്കാരനായി നിസ്സഹായനായി നിന്നു. അതൊരു അവസാന കൂടാക്കാഴ്ചയായിരുന്നു. ഈ യുദ്ധത്തിൽ നാം തോൽക്കാൻ പാടില്ല.വേദനയോടും സങ്കടത്തോടും കൂടി നമുക്ക് ആ ഡോക്ടറെ അഭിവാദ്യം ചെയ്യാം.. ഇന്തോനേഷ്യയിലെ ഹീറോയാണ് ഈ ഡോക്ടർ.മരണം വരെ കൊറോണ രോഗികളെ ചികിത്സിച്ച ഹീറോ. രക്തസാക്ഷി