കരകയറാനാകാതെ ഓഹരി വിപണി; തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനായില്ല

single-img
24 March 2020

ലോകത്താകെ ഭീതി പടര്‍ത്തിയെ കൊറോണ വൈറസ് ഓഹരിവിപണിയേയും പിടികൂടിയിരിക്കുകയാണ്. ദിവസങ്ങള്‍ക്കു ശേഷം ഇന്ന് വ്യാപാരം തുടങ്ങിയ സമയത്ത് നേട്ടം കാണിച്ചെങ്കിലും അത് നിലനിര്‍ത്താനായില്ല.

വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 1,212 പോയിന്റ് നേട്ടത്തില്‍ 27,193ലും നിഫ്റ്റി 353 പോയിന്റ് ഉയര്‍ന്ന് 7964ലിലുമെത്തിയിരുന്നു. എന്നാല്‍ ഈ നേട്ടം തുടര്‍ന്ന് നിലനിര്‍ത്താനായില്ല. നഷ്ടത്തിലാണ് ഉപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

കൊറോണ ഭീതിയില്‍ കഴിഞ്ഞ ദിവസം ഓഹരികള്‍ വ്യാപകമായി വിറ്റൊഴിഞ്ഞപ്പോള്‍ ഇന്ന് നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍ ആ പ്രവണത അധിക സമയം നിലനിന്നില്ല.

അതേ സമയം രൂപയുടെ മൂല്യത്തില്‍ 22 പൈസയുടെ നേട്ടമാണ് ഉണ്ടായത്.തിങ്കളാഴ്ചയിലെ ക്ലോസിങ് നിരക്കായ 76.29ല്‍നിന്ന് ഡോളറിനെതിരെയുള്ളമൂല്യം 76.07 നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു.