ദിവസക്കൂലി തൊഴിലാളികള്‍ക്ക് 1000 രൂപ പദ്ധതി; യോഗി ആദിത്യനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു

single-img
24 March 2020

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ യുപിയിലെ ദിവസക്കൂലി തൊഴിലാളികള്‍ക്ക് 1000 രൂപ നല്‍കുന്ന പദ്ധതി സർക്കാർ ആരംഭിച്ചു. പദ്ധതി പ്രകാരം നൽകുന്ന തുകയുടെ ആദ്യ ഗഡുകഴിഞ്ഞ ദിവസം നാല് തൊഴിലാളികൾക്ക് 1000 രൂപയുടെ ചെക്ക് നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു.

‘ ശ്രമിക് ഭരണ്‍-പോഷണ്‍ യോജന’ എന്ന് പേര് നൽകിയിട്ടുള്ള പദ്ധതി പ്രകാരം സംസ്ഥാനത്തെ 20 ലക്ഷം തൊഴിലാളികള്‍ക്കാണ് പദ്ധതി ഗുണം ചെയ്യുക. ഇത് ഡയറക്ട് ബെനഫഷ്യറി ട്രാന്‍സാക്ഷന്‍ മുഖേനയാണ് തൊഴിലാളികളിൽ എത്തിക്കുന്നത്. തെരുവിലെ കച്ചവടക്കാര്‍, റിക്ഷാ തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍ എന്നീ മേഖലകളിലെ 35 ലക്ഷം പേര്‍ക്കെങ്കിലും പദ്ധതിവഴി ലഭ്യമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

സംസ്ഥാന നഗര വികസന അതോറിറ്റിക്കാണ് പദ്ധതി നടത്തിപ്പ് ചുമതല നൽകിയിട്ടുള്ളത്. യുപിയിൽ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യോഗി ആദിത്യനാഥ് പദ്ധതി പ്രഖ്യാപനം നടത്തിയത്. ഇതിന് പുറമെ അത്യോദയ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 20 കിലോ ഗോതമ്പ്, 15 കിലോ അരി എന്നിവ നല്‍കും. സംസ്ഥാനത്തെ എല്ലാ സാമൂഹ്യസുരക്ഷ പെന്‍ഷന്‍കാര്‍ക്കും തുക ഉടന്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.