കൊറോണ ബാധിച്ച രോഗിയോടൊപ്പം ഐസൊലേഷനില്‍ സെല്‍ഫി; പാകിസ്താന്‍ ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി

single-img
24 March 2020

പാകിസ്താനിൽ കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ട രോഗിയോടൊപ്പം സെല്‍ഫിയെടുത്ത ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി. രോഗിക്കൊപ്പം സിന്ധ് പ്രവിശ്യയിലെ സുക്കൂറിലെ ഐസൊലേഷന്‍ കേന്ദ്രത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുത്തത്. സെല്‍ഫി എടുക്കുമ്പോള്‍ പോലും ഇവരില്‍ പലരും മാസ്‌ക് പോലും ധരിച്ചിട്ടില്ല. സെല്ഫിയുടെ ഉള്ളില്‍ വന്ന ആറ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സുക്കൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

പാക് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ള ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. രോഗബാധയെ തുടര്‍ന്ന് ക്വറന്റൈന്‍ കേന്ദ്രം പ്രാദേശിക രാഷ്ട്രീയ നേതാക്കളോടൊപ്പം സന്ദര്‍ശിക്കുകയായിരുന്നു ഇവര്‍. ഈ പ്രദേശത്ത് ഇറാനില്‍ നിന്നെത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ കൊരോണ്‍ യെ തുടര്‍ന്ന് പാകിസ്താന്‍ സ്വാത് താഴവര അടച്ചിരിക്കുകയാണ്.ഇവിടെ നിര്‍ദേശങ്ങള്‍ ലംഘിച്ച 700 പേരെ സിന്ധ് പോലീസ് അറസ്റ്റ് ചെയ്തു.