കൊറോണ: ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം 15,000 കോടി രൂപയുടെ പാക്കേജ്

single-img
24 March 2020

കൊറോണ വൈറസ് രാജ്യമാകെ വ്യാപിക്കുന്ന സാഹചര്യത്തില്‍ 15,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി. വൈറസിനെതിരെയുള്ള പ്രതിരോധ നടപടികള്‍ ഫലപ്രദമാക്കാന്‍ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കാണ് ഈ പ്രത്യേക പാക്കേജ് ഉപയോഗിക്കുക. രോഗം തിരിച്ചറിയാനുള്ള പരിശോധന സംവിധാനങ്ങള്‍, ആശുപത്രി ജീവനക്കാര്‍ക്കുള്ള സുരക്ഷാ വസ്ത്രങ്ങള്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് ഈ രൂപ വിനിയോഗിക്കുക.

Support Evartha to Save Independent journalism

എന്നാല്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിലൂടെസാരമായി ബാധിക്കുകയും നഷ്ടം നേരിടുകയും ചെയ്യുന്ന മറ്റ് മേഖലകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള പാക്കേജുകളൊന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസം 14 വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും അവശ്യസാധനങ്ങളും ലഭ്യത രാജ്യത്തുടനീളം ഉറപ്പുവരുത്തുമെന്നും മോദി വ്യക്തമാക്കിയിരുന്നു.