കൊവിഡ്-19: ഇന്ത്യൻ നിര്‍മിത പരിശോധനാ കിറ്റിന് അംഗീകാരം; രണ്ടര മണിക്കൂറിനുള്ളിൽ റിസൾട്ട്

single-img
24 March 2020

കൊറോണ വൈറസ് ബാധ വളരെ എളുപ്പം കണ്ടെത്താൻ ഉപകരിക്കുന്ന ഇന്ത്യൻ നിര്‍മിത പരിശോധനാ കിറ്റിന് കേന്ദ്രാനുമതി . മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈലാബ് പാത്തോഡിറ്റക്റ്റ് എന്ന ഡയഗ്നോസ്റ്റിക്സ് കമ്പനിക്കാണ് സെന്‍ട്രൽ ഡ്രഗ്സ് സ്റ്റാൻഡേര്‍ഡ് കൺട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയത്. ‘മൈലാബ് പാതോഡിറ്റക്ട് കോവിഡ്-19 ക്വാളിറ്റേറ്റീവ് പിസിആർ കിറ്റ്’ എന്നാണ് ഇതിന്ര് പേര് നല്‍കിയിരിക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ നടത്തുന്ന ടെസ്റ്റുകളുടെ ചെലവു കുറയ്ക്കാനും ഓരോ ദിവസവും നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇത് നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ലോകാരോഗ്യ സംഘടനയുടെയും സിഡിഎസിന്‍റെയും മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് പുതിയ കിറ്റ് വികസിപ്പിച്ചിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ സമയം കൊണ്ടാണ് കിറ്റ് വികസിപ്പിക്കുകയും ഇതിന് അനുമതി നേടുകയും ചെയ്തതെന്നും കമ്പനി അറിയിച്ചു.ഇന്ത്യയില്‍ നിലവില്‍. അണുബാധ തിരിച്ചറിയാൻ ഇപ്പോൾ 7 മണിക്കൂറിലധികം സമയം എടുക്കുമ്പോൾ ഈ ടെസ്റ്റ് കിറ്റ് രണ്ടര മണിക്കൂറിനുള്ളിൽ ഫലം തരും.