റോമില്‍ കുടുങ്ങിയ 263 പേരെ ഇന്ത്യയിലെത്തിക്കാന്‍ ഭീതിയില്ലാതെ വിമാനം പറത്തിയത് സ്വാതി; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

single-img
24 March 2020

വിവിധ ലോക രാജ്യങ്ങളിലുള്ള വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നും ഇന്ത്യാക്കാരായവരെ നാട്ടിലേക്ക് എത്തിക്കാനായി ധാരാളം പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഇപ്പോൾ ഇതാ ഈ നിരയിൽ വാർത്തകളിൽ ഇടം നേടുകയാണ് ക്യാപ്റ്റൻ സ്വാതി റാവല്‍ എന്ന പൈലറ്റ്. കഴിഞ്ഞ ദിവസം ഇറ്റലിയിൽ കുടുങ്ങിയ 263 പേരെ നാട്ടിൽ എത്തിക്കാൻ ബോയിങ് 777 വിമാനം പറപ്പിച്ചാണ് സ്വാതി ശ്രദ്ധേയയായത്.

നിലവിൽ ഏറ്റവും ശക്തമായി കൊറോണ ബാധിക്കപ്പെട്ട ഒരു രാജ്യത്തേക്ക് ആശങ്കയില്ലാതെ വിമാനം പറപ്പിച്ച സ്വാതി സമൂഹമാധ്യമങ്ങളിലും താരമാണ്. ഇവർ തന്റെ തൊഴിലിനോട് കാണിച്ച ആത്മാര്‍പ്പണത്തെ കാണാതിരിക്കാന്‍ കഴിയില്ലെന്നു സോഷ്യൽമീഡിയ പറയുന്നു. അതേസമയം തന്നെ സ്വാതിയടങ്ങുന്ന ക്രൂവിന് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രേമാദിയും ട്വിറ്ററില്‍ കുറിച്ചു.