രാജ്യത്ത് വീണ്ടും കോവിഡ് മരണം, ഒറ്റദിവസം 99 കേസുകള്‍; ആശങ്കയുയർത്തി ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 500 കവിഞ്ഞു

single-img
24 March 2020

ഡൽഹി: ലോകരാജ്യങ്ങളെ ഭീതിയിൽ നിർത്തി കൊറോണ ഇന്ത്യയിലും പിടിമുറുക്കുന്നു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 500 കഴിഞ്ഞു. ഗുജറാത്തിലും മണിപ്പുരിലും പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ പുതുതാഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം പത്തായി. മുംബൈയില്‍ കോവിഡ് ബാധിച്ച ചികില്‍സയിലായിരുന്ന 65 വയസുള്ള ആളാണ് മരിച്ചത്. കൊവിഡ് ബാധിച്ചുള്ള മഹാരാഷ്ട്രയിലെ മൂന്നാമത്തെ രാജ്യത്തെ പത്താമത്തെയും മരണമാണിത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി മണിപ്പൂരില്‍ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു.മഹാരാഷ്ട്രയിലും ഗുജറാത്തിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 500 കടന്നത്.ചെവ്വാഴ്ച രാജ്യത്താകമാനം 10 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കോവിഡ് ബാധിതരായ 500ലധികം പേരില്‍ 36 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച മാത്രം 99 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തു കൊണ്ട് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആശങ്കപ്പെടുത്തുന്ന വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. തിങ്കളാഴ്ച മാത്രമായി 23 കേസുകളാണ് ഇവിടെ പുതുതായി വന്നത്. 97 കോവിഡ് ബാധിതരെയാണ് മഹാരാഷ്ട്രയില്‍ ഇതുവരെ സ്ഥിരീകരിച്ചത്.95 കേസുകളുമായി കേരളം തൊട്ടു പിറകെയുണ്ട്.കര്‍ണാടകയില്‍ 37 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച മാത്രം നാലു കേസുകള്‍ സ്ഥിരീകരിച്ചു. 10 വിദേശികളുള്‍പ്പെടെ തെലങ്കാനയില്‍ 33പേരില്‍ കോവിഡ് സ്ഥിരീകരിച്ചു.33 പോസിറ്റീവ് കേസുകളാണ് ഉത്തര്‍പ്രദേശിലുള്ളത്.

ഗുജറാത്ത്(30), ഡല്‍ഹി(29), രാജസ്ഥാന്‍(32), ഹരിയാന(26), പഞ്ചാബ്(23), ലഡാക്ക്(13), തമിഴ്‌നാട്(12), പശ്ചിമബംഗാല്‍(7), മധ്യപ്രദേശ്(6), ചണ്ഡീഗഡ്(6),ആന്ധ്രപ്രദേശ്(7),ജമ്മുകശ്മീര്‍(4), ഉത്തരാഖണ്ഡ്(5), ഹിമാചല്‍ പ്രദേശ്(3),ബീഹാര്‍(2), ഒറീസ്സ(2) പുതുച്ചേരി(1). ചത്തീസ്ഗഡ്(1) എന്നിങ്ങനെ പോകുന്നു മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം.