രാജ്യത്ത് കൊറോണ വന്നത് ഹിന്ദു ദൈവങ്ങളേയും ആചാരങ്ങളേയും പരിഹസിച്ചതുകൊണ്ട്; ഇത്തവണ തമിഴ്‌നാട് മന്ത്രി വക

single-img
24 March 2020

രാജ്യത്ത് കൊറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍ നിരവധി മണ്ടന്‍ പ്രസ്താവനകളുമായി രാജ്യത്തെ ജനപ്രതിനിധികളടക്കം നിരവധിപ്പേര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.അക്കൂട്ടത്തില്‍ പുതിയ പ്രസ്താവനയുമായെത്തിയിരിക്കുന്നത് തമിഴ്‌നാട് മന്ത്രിയാണ്.

Support Evartha to Save Independent journalism

രാജ്യത്ത് കൊറോണ വന്നത് ഹിന്ദു ദൈവങ്ങളേയും ആചാരങ്ങളേയും പരിഹസിച്ചതുകൊണ്ടാണെന്നായിരുന്നു തമിഴ്‌നാട് ക്ഷീരവികസന മന്ത്രി കെ ടി രാജേന്ദ്ര ബാലാജിയുടെ പ്രസ്താവന. സംഭവം വിവാദമായതോടെ മന്ത്രിക്കെതിരെ നടപടിയെടുത്തിരിക്കുയാണ് അണ്ണാഡിഎംകെ.

എഐഎഡിഎംകെയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ബാലാജിയെ നീക്കം ചെയ്തിട്ടുണ്ട്. വിരുത്‌നഗര്‍ ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നാണ് രാജേന്ദ്ര ബാലാജിയെ നീക്കിയത്. എഐഎഡിഎംകെ കോഓഡിനേറ്റര്‍ ഒ പനീര്‍സെല്‍വം, ജോയിന്റ് കോ ഓഡിനേറ്റര്‍ എടപ്പാടി പളനിസ്വാമി എന്നിവരാണ് തീരുമാനം പ്രഖ്യാപിച്ചത്.