കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പോലീസ് നടപടി ശക്തമാക്കും: മുഖ്യമന്ത്രി

single-img
24 March 2020

കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.അതോടുകൂടി ചികിത്സയിലുള്ളവരുടെ ആകെ ആളുകള്‍ 105 പേരായി.

ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചതിൽ 6 പേര്‍ കാസർകോട് , 2 പേര്‍ കോഴിക്കോട്. 8 പേര്‍ ദുബായില്‍ നിന്ന് വന്നവർ, ഒരാള്‍ യുകെയിയില്‍ നിന്നും എത്തിയ ആളും ബാക്കിയുള്ള 3 പേര്‍ കോണ്‍ടാക്റ്റ് രോഗികളുമാണ്. സംസ്ഥാനത്താകെ ഇപ്പോൾ 72460 പേര്‍ നിരീക്ഷണത്തിലാണ്. ഇവരിൽ 71994 പേര്‍ വീടുകളിലും 467 പേര്‍ ആശുപത്രിയിലുമാണ്.

4516 സാമ്പിളുകൾ പരോശോധനയ്ക്ക് അയച്ചതിൽ 3331 പേര്‍ക്ക് രോഗമില്ലെന്ന് കണ്ടെത്തി. അതേപോലെ തന്നെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ ദിവസമായ ഇന്ന് നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായ കാഴ്ചകളാണ് കണ്ടതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. യാതൊരുതരത്തിലും ആള്‍കൂട്ടം അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പോലീസ് നടപടി ശക്തമാക്കുമെന്നും അറിയിച്ചു. പൊതുഗതാഗതം നിർത്തിയതിനെ തുടർന്ന് സ്വകാര്യവാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ പോലീസ് നൽകുന്ന സത്യവാങ്മൂലം സൂക്ഷിക്കണമെന്നും ഇത് കളഞ്ഞുപോയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വകാര്യവാഹനങ്ങൾ നിറത്തിൽ ഇറക്കിയാലും ഡ്രൈവര്‍ക്ക് പുറമെ ഒരു സമയം മുതിര്‍ന്ന ഒരു വ്യക്തിക്ക് മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളു. അതേപോലെ തന്നെ ഡ്യൂട്ടി കഴിഞ്ഞ് പോകുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വീടുകളില്ലാതെ റോഡരികിൽ കിടന്നുറങ്ങുന്നവര്‍ക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങള്‍ നല്‍കാനും തീരുമാനമായി.