കൊവിഡ് 19; തെറ്റിദ്ധാരണകളെ പൊളിച്ച് ലോകാരോഗ്യ സംഘടന

single-img
23 March 2020

ലോകമാകെ കൊവിഡ് 19 ഭീഷണിയിലാണ്. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം തന്നെ വ്യാജവാര്‍ത്തകളും വാ്യാജ പ്രതിവിധികളും പ്രചരിക്കുന്നുണ്ട്. വിവിധ തരത്തില്‍ പ്രചരിക്കുന്ന വ്യാജ നിര്‍ദേശങ്ങള്‍ വഴി ജനങ്ങള്‍ ആശയക്കുഴപ്പത്തിലാകുകയാണ്.

വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ഇപ്പോള്‍ രംഗത്തുവന്നിരിക്കുകയാണ്. ലോകാരോഗ്യ സംഘടന. കൊവിഡ് സംബന്ധമായി പ്രചരിക്കുന്ന വ്യാജ നിര്‍ദേശങ്ങളെ പൊളിച്ച് കാട്ടിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന

തണുത്തവെള്ളവും മഞ്ഞും കൊറോണ വൈറസിനെ നശിപ്പിക്കുന്നില്ല.

ചൂടു കൂടുതലുള്ള പ്രദേശങ്ങളിലും വൈറസിന് വ്യാപിക്കാന്‍ കഴിയും.

കൊതുകുകടിയിലൂടെ വൈറസ് പടരില്ല

നായയോപൂച്ചയോ പോലെ വളര്‍ത്തു മൃഗങ്ങളില്‍ നിന്ന് വൈറസ് പടരുമെന്നതിന് തെളിവുകളില്ല.

ചൂടുവെള്ളത്തില്‍ കുളച്ചതു കൊണ്ട് വൈറസിനെ തടയാന്‍ സാധിക്കില്ല.

വൈറസിനെ കൊല്ലുന്നതില്‍ ഹാന്‍ഡ് ഡ്രയറുകള്‍ ഫലപ്രദമല്ല.

അള്‍്ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള അണുനശീകരണം ചര്‍മ്മത്തിന് ദോഷകരമാണ്. അത് കൊറോണ വൈറസിനെ നശിപ്പിക്കാനുപയോഗിക്കില്ല.

തെര്‍മല്‍ സ്‌കാനേഴ്‌സ് ഉപയോഗിച്ച് പനി അറിയാന്‍ സാധിക്കും എന്നാല്‍ കൊറോണ സ്ഥിരീകരിക്കാന്‍ കഴിയില്ല.

മദ്യം സ്‌പ്രേ ചെയ്താലോ, മദ്യം ഉപയോഗിച്ച് ശരീരം കഴുകിയാലോ വൈറസിനെ പ്രതിരോധിക്കാനാകില്ല.

ന്യുമോണിയ വാക്‌സിനുകള്‍ ഉപയോഗിച്ച് കൊറോണ വൈറസ ബാധ ചികിത്സിക്കാനാകില്ല.

പതിവായി മൂക്ക് ഉപ്പുവെള്ളത്തില്‍ കഴുകുന്നത് കൊറോണ വൈറസ് ബാധയില്‍ നിന്ന് ആളുകളെ സംരക്ഷിച്ചു എന്നതിന് തെളിവുകളൊന്നുമില്ല.

വെളുത്തുള്ളി ആരോഗ്യത്തിന് നല്ലതാണ്, എന്നാല്‍ അത് കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിട്ടില്ല.

ആന്റി ബയോട്ടിക്കുകള്‍ ബാക്ടീരിയയെ നശിപ്പിക്കും എന്നാല്‍ കൊറോണ വൈറസിനെതിരെ പ്രവര്‍ത്തിക്കില്ല.

കൊറോണ വൈറസിന് കൃത്യമായ മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല.