കോവിഡ് 19 ഭീഷണി: മലപ്പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

single-img
23 March 2020

കോവിഡ് 19 ഭീഷണി നിലനിൽക്കുന്ന അടിയന്തര സാഹചര്യത്തില്‍ മലപ്പുറം ജില്ലയിൽ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 23 മുതല്‍ മാര്‍ച്ച് 31 അര്‍ദ്ധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ടാകും.

നിരോധന കാലയളവിൽ വിവാഹങ്ങളില്‍ ഒരേസമയം പത്തില്‍ കൂടുതല്‍ പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാകുവാന്‍ പാടില്ല. വിവാഹ തിയ്യതിയും സ്ഥലവും മുന്‍കൂട്ടി ബന്ധപ്പെട്ട വില്ലേജാഫീസിലും പോലിസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകള്‍ വീട്ടില്‍ തന്നെ നടത്തുവാന്‍ ശ്രമിക്കേണ്ടതാണ്. എന്ന് പ്രത്യേകം പറയുന്നു.

അതേപോലെ തന്നെ സ്‌കൂളുകള്‍, കോളെജുകള്‍, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ക്ലാസ്സുകള്‍, ചര്‍ച്ചകള്‍, ക്യാമ്പുകള്‍, പരീക്ഷകള്‍, ഇന്റര്‍വ്യൂകള്‍, ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് വിലക്കുണ്ട്.

നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഐ.പി.സി -269,188, 270, കേരള പോലീസ് ആക്ട് 120(o) പ്രകാരമുള്ള നടപടികള്‍ ജില്ലാ പോലിസ് മേധാവി സ്വീകരിക്കേണ്ടതാണ് എന്ന് ഉത്തരവിൽ പറയുന്നു.

#മലപ്പുറം_ജില്ലയിൽ #സി_ആർ_പി_സി_144 #പ്രഖ്യാപിച്ചുകോവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന അടിയന്തര സാഹചര്യത്തില്‍ മലപ്പുറം…

Posted by District Collector Malappuram on Monday, March 23, 2020