ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു; എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് മാറ്റി

single-img
23 March 2020

ബ്രിട്ടനിൽ ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് മാറ്റി. നിലവിൽ വിന്‍ഡ്‌സോര്‍ കാസിലിലേക്കാണ് രാജ്ഞിയെ മാറ്റിയത് എന്നാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയാണ് 93കാരിയായ എലിസബത്ത് രാജ്ഞിയെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് മാറ്റിയത്.

ചാർട്ട് ചെയ്യപ്പെട്ട രാജ്ഞിയുടെ എല്ലാപരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഇപ്പോൾ രാജ്ഞി ആരോഗ്യവതിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഏകദേശം 500ഓളം ജീവനക്കാരാണ് കൊട്ടാരത്തിലുള്ളത്. കൊറോണയെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.