വിലക്ക് ലംഘിച്ച് കുര്‍ബാന: ചാലക്കുടിയില്‍ വൈദികന്‍ അറസ്റ്റില്‍

single-img
23 March 2020

കൊവിഡ് വിലക്ക് ലംഘിച്ച് നൂറിലേറെപ്പേര്‍ പങ്കെടുത്ത കുര്‍ബാന നടത്തിയതിന് പള്ളി വികാരി അറസ്റ്റില്‍. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളി വികാരിഫാദര്‍ പോളി പടയാട്ടിയാണ് അറസ്റ്റിലായത്. പങ്കെടുത്ത വിശ്വാസികള്‍ക്ക് എതിരെയും കേസെടുത്തു. ഇവരെ ജാമ്യത്തിൽ വിടും. തെറ്റ് ആവർത്തിച്ചാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു

വിശ്വാസികള്‍ വീടുകളില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നും കുര്‍ബാനകളില്‍ പങ്കെടുക്കരുതെന്നും അതിരൂപതകള്‍ ഉള്‍പ്പെടെ നിരന്തരം നിര്‍ദ്ദേശിച്ചിരുന്നു. ഈ വിലക്കുകള്‍ ലംഘിച്ച് തിങ്കളാഴ്ച രാവിലെ ആറരയോടെ പള്ളിയില്‍ കുര്‍ബാന നടന്നത്.